ദേശീയപാതയുടെ ശോചനീയവസ്ത ജീവന് ഭീഷണി; അധികൃതർ നിസ്സംഗതയിൽ -മുസ്ലിം യൂത്ത് ലീഗ്

0
189

മഞ്ചേശ്വരം (www.mediavisionnews.in): കാലവർഷം കനത്തതോടെ തലപ്പാടി മുതൽ കാസർകോട് വരെ ദേശീയപാതയിൽ കുണ്ടും കുഴിയും നിറഞ്ഞ സഞ്ചാര യോഗ്യമല്ലാതായിരിക്കുകയാണ്. ദിനേനെ ഒട്ടനവധി അംബുലൻസടക്കം ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയിൽ മണിക്കൂറോളം വാഹന തടസ്സമുണ്ടാകുന്നു. ഇത്രയൊക്കെയായിട്ടും അധികൃതർ നിസ്സംഗതയിലാണെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് യു.കെ. സൈഫുള്ള തങ്ങളും, ജ: സെക്രട്ടറി ഗോൽഡൻ അബ്ദുൽ റഹ്മാൻ പത്ര പ്രസ്താവനയിൽ പറഞ്ഞു.

കാസർകോട് ഇന്നലെ നടന്ന ഭീകര അപകടമടക്കം നിരവധി അപകടങ്ങളിൽ പല ജീവനുകൾ പൊലിഞ്ഞിട്ടും അധികൃതർ സന്ദർഭത്തിനനുസരിച്ച് ഉണർന്ന് പ്രവർത്തിക്കുന്നില്ല. ഇനിയും വേണ്ട നടപടി എടുത്തില്ലങ്കിൽ യൂത്ത് ലീഗ് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സൈഫുള്ളതങ്ങൾ, ജ: സെക്രട്ടറി ഗോൽസൻ അബ്ദുൽ റഹ്മാൻ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here