കൊച്ചി(www.mediavisionnews.in): തമിഴ് നടന്‍ ധനുഷിനും മലയാളത്തിലെ പ്രിയപ്പെട്ട യുവതാരം ദുല്‍ഖറിനും ഇന്ന് പിറന്നാള്‍. ഇരുവരുടെയും പിറന്നാള്‍ സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്. താരങ്ങളും ഒരുമിച്ചുള്ള ചിത്രങ്ങളും അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങള്‍ ചേര്‍ത്തും നിരവധി പോസ്റ്ററുകള്‍ തയാറാക്കിയിട്ടുണ്ട്. അനാഥാലയത്തിലെ കുട്ടികള്‍ ധനുഷിന് വേണ്ടി ബര്‍ത്ത് ഡേ ഗാനം ആലപിച്ചു.
അനുപമ പരമേശ്വരന്‍, ഐശ്വര്യ രാജേഷ്, ടൊവിനോ തോമസ്, ആര്യ തുടങ്ങിയ നിരവധി താരങ്ങള്‍ ഇരു നായകന്മാര്‍ക്കും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.