ദുബായ്(www.mediavisionnews.in): ഷോപ്പിങിനായി ചിലവഴിക്കുന്ന മുഴുവന്‍ തുകയും തിരികെ നല്‍കുന്ന ഓഫറുമായി ദേറയിലെ സിറ്റി സെന്റര്‍. ജൂലൈ 31 ചൊവ്വാഴ്ചയാണ് ദുബായ് സമ്മര്‍ സര്‍പ്രൈസിന്റെ ഭാഗമായുള്ള ഒറ്റ ദിവസത്തെ ഓഫര്‍ ലഭിക്കുക. നറുക്കെടുപ്പില്ലാതെ ആദ്യമെത്തുന്നവര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുകയെന്ന പ്രത്യേകതയുമുണ്ട്.
ദേറയിലെ സിറ്റി സെന്ററില്‍ ചൊവ്വാഴ്ച ഷോപ്പിങിനെത്തുന്ന ആദ്യത്തെ 1000 സന്ദര്‍ശകര്‍ക്കായിരിക്കും ഓഫര്‍. എതെങ്കിലും രണ്ട് കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് അവര്‍ വാങ്ങിയ സാധനങ്ങളുടെ അതേ തുക തിരികെ ലഭിക്കും. മാളില്‍ തന്നെ ചിലവഴിക്കാനാവുന്ന ഗിഫ്റ്റ് കാര്‍ഡായിട്ടായിരിക്കും ഓഫര്‍ തുക ലഭിക്കുക. ഒരാള്‍ക്ക് പരമാവധി 200 ദിര്‍ഹം വരെ ഇങ്ങനെ സ്വന്തമാക്കാം. 200 ദിര്‍ഹം വീതം ആയിരം പേര്‍ക്കായി ആകെ രണ്ട് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് ഒറ്റ ദിവസം കൊണ്ട് നല്‍കുന്നതെന്ന് ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റ് അറിയിച്ചു.