കുമ്പള (www.mediavisionnews.in): നമ്മിൽ നിന്നും വിട പറഞ്ഞ മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും രണ്ട് പതിറ്റാണ്ടോളം കാലം മഞ്ചേശ്വരം മണ്ഡലത്തിന്റെ എം.എൽ.എയുമായിരുന്ന ചെർക്കളം അബ്ദുള്ള സാഹിബിന്റെ കർമ മണ്ഡലമായിരുന്ന തുളുനാടിന്റ മണ്ണിൽ മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച ദുഃഖ സാന്ത്രമായ അന്തരീക്ഷത്തിലെ സർവ കക്ഷി അനുശോചന യോഗത്തിൽ നേതാക്കളുടെ മനസ്സ് തൊട്ടുള്ള സംസാരങ്ങൾ സദസ്സിനെ ഈറനണിയിപ്പിച്ചു.
കുമ്പളയിൽ നടന്ന ചടങ്ങിൽ പിബി അബ്ദുൽ റസാക് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മഞ്ചുനാഥ ആൾവ സ്വാഗതം പറഞ്ഞു വിവിധ രാഷ്ടീയ സാമൂഹ്യ നേതാക്കളായ അഡ്വ: ബി സുബ്ബയ്യ റൈ, ബി വി രാജൻ, സി എ സുബൈർ, എം അബ്ബാസ്, മുരളീധര യാദവ്, രാഖവ ചേരാൽ, സോമശേഖര ജെ എസ് ,അസീസ് മരിക്കെ, സുന്ദര ആരിക്കാടി, കെ സ്വാമിക്കുട്ടി മാസ്റ്റർ, എ കെ എം അശ്രഫ് ,കെ എസ് ഫക്രുദ്ധീൻ, അശ്രഫ് ഇടനീർ, പി കെ എസ് ഹമീദ്, വിക്രം പൈ, ഹർഷാദ് വൊർക്കാടി, അശ്രഫ് കർള, ഉമ്മർ ബോർക്കള, എ കെ ആരിഫ്, പി എച്ച് അബ്ദുൽ ഹമീദ്, എം എസ് എ സത്താർ, ഹമീദ് കുഞ്ഞാലി, യൂസുഫ് ഉളുവാർ, കെ എൽ പുണ്ഡ രീ കാക്ഷ, ശാഹുൽ ഹമീദ് ബന്തിയോട്, ബി എ മജീദ്, അഹ്മദലി കുമ്പള, അശ്രഫ് കൊടിയമ്മ, എം ബി യൂസുഫ്, വി പി ശുകൂർ ഹാജി, ഇസ്മയിൽ ഹാജി കണ്ണൂർ, സെഡ് എ കയ്യാർ, അബൂബക്കർ പെർദനെ, യു എച്ച് അബ്ദുൽ റഹ്മാൻ, അബ്ദുല്ല കജെ, കെ വി യൂസുഫ്, സത്താർ ആരിക്കാടി, ടി കെ അഹ്മദ് മാസ്റ്റർ, ഇബ്രാഹിം ബത്തേരി ,ജി എ അഹ്മദ് കുഞ്ഞി, അസീസ് കളത്തൂർ, ടി എം ശുഹൈബ്, സയ്യിദ് ഹാദി തങ്ങൾ, എം പി ഖാലിദ്, ഡോ: ഇസ്മയിൽ, അബു ബദ്രിയ നഗർ, ബി എൻ മുഹമ്മദാലി, റഹ്മാൻ ഗോൾഡൻ, യൂസുഫ് ഹേരൂർ, നൗഷാദ് ചെർക്കള,ഇർഷാദ് മൊഗ്രാൽ, മുഹമ്മദ് കുഞ്ഞി ഉളുവാർ, സംബന്ധിച്ചു .