ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ വിരമിക്കല്‍ കാലം; ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് സ്റ്റെയിന്‍

0
130

മുംബൈ (www.mediavisionnews.in):2019 ലോകകപ്പിനുശേഷം ഏകദിനത്തില്‍ നിന്നും ടി-20യില്‍ നിന്നും വിരമിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന്‍. എന്നാല്‍ ടെസ്റ്റില്‍ തുടരുമെന്നും സ്റ്റെയിന്‍ പറഞ്ഞു. മുംബൈയിലെ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ലോകകപ്പില്‍ കളിച്ചതിനുശേഷം ഏകദിനത്തില്‍ നിന്ന് വിരമിക്കും. എന്നാല്‍ ടെസ്റ്റില്‍ തുടരും.’

അതേസമയം, ഫോമിലല്ലാത്ത സ്‌റ്റെയിന് ടീമിലിടം കിട്ടാന്‍ സാധ്യത കുറവാണ്. പരിക്ക് കാരണം ഏറെനാള്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന സ്റ്റെയിനിന് തിരിച്ചുവരവില്‍ മികച്ച പ്രകടനം നടത്താനായിരുന്നില്ല.

എന്നാല്‍ തന്റെ പരിചയസമ്പത്ത് സെലക്ടര്‍മാര്‍ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് താരം. ഇപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കളിക്കുന്ന ഒന്നു മുതല്‍ ആറ് വരെയുള്ള ബാറ്റിംഗ് ലൈനപ്പ് പരിശോധിച്ചാല്‍ എല്ലാവരും കൂടെ 1000 മത്സരം കളിച്ചിട്ടുണ്ട്. എന്നാല്‍ അതിനുശേഷം 11 വരെയുള്ള ലൈനപ്പ് പരിശോധിച്ചാല്‍ എല്ലാവരും ചേര്‍ന്ന് 150 മത്സരം പോലും കളിച്ചിട്ടില്ല.

ടെസ്റ്റ് കളിക്കാന്‍ അതീവ താല്‍പ്പര്യമുണ്ടെന്നും കളിക്കാന്‍ പറ്റുന്നിടത്തോളം കളിക്കുമെന്നും സ്‌റ്റെയിന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് വിരമിച്ചിരുന്നു. സ്റ്റെയിന്‍ കൂടെ വിരമിക്കുന്നതോടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറും പടിയിറങ്ങും.

ദക്ഷിണാഫ്രിക്കയ്ക്കായി 87 ടെസ്റ്റില്‍ നിന്ന് 421 വിക്കറ്റും 116 ഏകദിനങ്ങളില്‍ നിന്ന് 180 വിക്കറ്റും സ്റ്റെയിന്‍ നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങളില്‍ ഷോണ്‍ പൊള്ളോക്കിന്റെ റെക്കോഡിനൊപ്പമാണ് സ്റ്റെയിന്‍.

 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here