തോല്‍വിയിലേക്ക് തള്ളിയിട്ട കവാനിക്ക് കൈത്താങ്ങായി റോണോ, കൈയ്യടിച്ച്‌ ഫുട്‌ബോള്‍ ലോകം

0
172

മോസ്‌കോ (www.mediavisionnews.in): നിരവധി വകാര രംഗങ്ങള്‍ കൊണ്ടും സമ്ബന്നമാണ് റഷ്യന്‍ ലോകകപ്പ്. എന്നാല്‍ ഇന്നലത്തെ പോര്‍ച്ചുഗല്‍-യുറുഗ്വേ പോരാട്ടത്തിലെ ഒരു രംഗമാണ് ഏവരുടെയും മനം കവര്‍ന്നത്. ഇതിന് പിന്നില്‍ മറ്റാരുമായിരുന്നില്ല പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. എതിരാളികളുടെ പോലും മനം കവരുകയായിരുന്നു യധാര്‍ത്ഥത്തില്‍ റോണോ.

മത്സരത്തില്‍ പോര്‍ച്ചുഗലിന് പുറത്തേക്കുള്ള വഴി തുറന്നത് എഡിസണ്‍ കവാനി നേടിയ ഇരട്ട ഗോളുകളായിരുന്നു. പേശിവലിവ് വില്ലനായതോടെ കവാനിക്ക് 74-ാം മിനിറ്റില്‍ കളം വിടേണ്ടി വന്നു. കളിക്കളത്തില്‍ നിന്നും മുടന്തി നീങ്ങിയ കവാനിയെ തോളില്‍ താങ്ങി കളിക്കളത്തിന് പുറത്ത് എത്തിച്ചത് സഹതാകരങ്ങളായിരുന്നില്ല. അത് റോണോ എന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു. ആ സ്‌നേഹവായ്പിന് മുന്നില്‍ പുഞ്ചിരിച്ചുകൊണ്ട് നന്ദി പറഞ്ഞ് കവാനിയും.

ഈ സമയം സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞവര്‍ ഏറ്റു നിന്ന് ഒന്നാകെ കൈയ്യടിക്കുകയായിരുന്നു. പൊതുവെ അനാവശ്യ കൊമ്ബുകോര്‍ക്കലുകളില്‍ നിന്നും ഇരു ടീമുകളും ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here