തൊണ്ടയില്‍ കുക്കറിന്റെ വിസില്‍ കുരുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

0
148

മാണ്ഡ്യ (www.mediavisionnews.in) : കുക്കറിന്റെ വിസില്‍ തൊണ്ടയില്‍ കുരുങ്ങി ഒന്നരവയസ്സുകാരന്‍ മരിച്ചു. ഭുവന്‍ എന്ന കുട്ടിയാണ് മരിച്ചത്. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ നാഗരക്കരെ വില്ലേജില്‍ ശനിയാഴ്ചയാണ് സംഭവം.

ശനിയാഴ്ച രാത്രി എട്ട് മണിക്ക് ഭുവന്റെ മുത്തശ്ശി പുട്ടലിങ്കമ്മ ചോറ് വാരികൊടുക്കുമ്പോഴായിരുന്നു അത്യാഹിതം നടന്നത്. സാമ്പാറും ചോറും കുഴച്ച് കുഞ്ഞിന് വാരി കൊടുക്കുമ്പോള്‍ അടുത്തിരുന്ന കുക്കറിന്റെ വിസിലെടുത്ത് ഭുവന്‍ വായിലിടുകയായിരുന്നു.  ഇത് ശ്രദ്ധയില്‍പെട്ട അമ്മൂമ്മ  കുഞ്ഞിന്റെ വായില്‍ കൈയ്യിട്ട് വിസ്സില്‍ എടുക്കാന്‍  ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

പിന്നീട് മഡ്ഡൂരിലുള്ള ആശുപത്രിയില്‍ കുഞ്ഞിനെ കൊണ്ടുപോകുകയായിരുന്നു. ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ തൊണ്ടയില്‍ നിന്ന് വിസില്‍ പുറത്തെടുത്തെങ്കിലും ശ്വാസകോശ തടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ മികച്ച പരിശോധനയ്ക്കായ് മാണ്ഡ്യയിലോ മൈസൂരോ ഉള്ള ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഡോക്ടര്‍ കുടുംബത്തോട് പറയുകയായിരുന്നു. തുടര്‍ന്ന് മാണ്ഡ്യയിലെ ആശുപത്രയില്‍ കൊണ്ടുപോകവെ ശ്വാസതടസ്സം കലശലായി കുഞ്ഞ് മരിച്ചു.

സര്‍വ്വെ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഉടുപ്പി ജില്ലയിലെ മാരിലിങ്ക ഗൗഡയുടെയും രൂപയുടെയും മകനാണ് ഭുവന്‍.മുത്തച്ഛനും  മുത്തശ്ശിയ്ക്കെുമൊപ്പമായിരന്നു കുഞ്ഞ്.ഗ്രാമത്തില്‍ കട നടത്തുകയാണിവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here