പൈവളികെ(www.mediavisionnews.in): രണ്ട് പതിറ്റാണ്ടോളം കാലം തുളുനാടിന്റെ ഭൂമികയിൽ നിറസാനിധ്യമായി നിയമസഭയെ പ്രിതിനിതീകരിച്ച മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായ ചെർക്കളം അബ്ദുള്ള സാഹിബിന് പൈവളികയുടെ സർവകക്ഷി അനുശോചനം.
പൈവളികെ പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച സംഗമത്തിൽ പ്രിസിഡണ്ട് അന്തുഞ്ഞി ഹാജി ചിപ്പാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സെഡ് എ കയ്യാർ സ്വാഗതം പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി പ്രിതിനിധികളായ അസീസ് മരിക്കെ, റസാക് ചിപ്പാർ, ലോറൻസ് , പ്രസാദ് റൈ, മോഹൻ റൈ, എ.കെ ആരിഫ്, ഹമീദ് കുഞ്ഞാലി, അസീസ് കളിയ്, ഖലീൽ മരിക്കെ, മൊയ്തു ഹാജി, ഷാഫി ഹാജി പൈവളികെ, ഹനീഫ ഹാജി, ശംസുദ്ധീൻ കമ്പാർ, അബൂബക്കർ പെറോഡി, ആദം ബള്ളൂർ, ബി എം ഹമീദ്, സാകിർ ബായാർ, റസാക് ആചികര, മൊയ്തീൻ ബായാർ, അസീസ് പെർമൂ ദെ, ചനിയ, കലീൽ ചിപ്പാർ, റഹീം പല്ലകുടൽ, മൊയ്തീൻ കുഞ്ഞി കളായ്, മുഹമ്മദ് മോണു, അബ്ദുല്ല ഹാജി പദവ് ,നാരായണ വൈ സംസാരിച്ചു.