തകർന്ന റോഡിലെ അപകടം: എം എൽ എയുടെ നേതൃത്വത്തിൽ മുസ് ലിം ലീഗ് പി.ഡബ്യൂ.ഡി ഒഫീസ് ഉപരോധിച്ചു

0
168

കാസർകോട് (www.mediavisionnews.in): തകർന്ന് തരിപ്പണമായ ദേശീയ പാതയിൽ തുടർക്കഥയാകുന്ന അപകട പരമ്പരകളിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ പി.ഡബ്യൂ.ഡി ഓഫീസ് ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെ നടന്ന ഉപരോധത്തിൽ മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും എം എസ് എഫിന്റെയും പ്രവർത്തകർ പങ്കെടുത്തു.
റോഡിൽ രൂപപ്പെട്ടിരിക്കുന്ന വൻ കുഴികൾ മൂലം നിരവധി അപകടങ്ങളാണ് അടുത്തിടെ നടന്നത്. പത്തോളം പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം രാത്രി അടുക്കത്ത് ബയലിലുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചിരുന്നു. കുഴി വെട്ടിക്കുന്നതിനിടെ കാറും ബസും ബൈക്കുകളും അപകടത്തിൽ പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here