ഡല്‍ഹിയില്‍ 11 പേര്‍ ഒരു വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

0
121

ദില്ലിയില്‍(www.mediavisionnews.in)ഒരു കുടുംബത്തില്‍ പതിനൊന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബുബാരിയില്‍ ഫര്‍ണിച്ചര്‍ വ്യാപാരികളായ കുടുംബത്തിലെ അംഗങ്ങളാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏഴ് സ്ത്രീകളുടേയും നാല് പുരുഷന്മാരുടേയും മൃതദേഹങ്ങളാണ് വീട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 10 മൃതദേഹങ്ങള്‍ തൂങ്ങിമരിച്ച നിലയിലും ഒരു മൃതദേഹം നിലത്തുമാണുള്ളത്.

മൃതദേഹങ്ങള്‍ തൂങ്ങി കിടക്കുന്നത് കണ്ട അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നിലവില്‍ ജനങ്ങള്‍ കൂട്ടമായി സ്ഥലത്തെത്തുന്നതിനെ തുടര്‍ന്ന് കനത്ത പൊലീസ് സുരക്ഷ സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്.

മൃതദേഹങ്ങളില്‍ ചിലത് കുട്ടികള്‍ ആണെന്നുള്ള റിപ്പോര്‍ട്ടുകളുണ്ട്. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുടുംബം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.

എന്നാല്‍ ഇവിടെ നിന്നും ആത്മഹത്യക്കുറിപ്പ് ഒന്നും കണ്ടെത്തിയിട്ടില്ല.ഗുരുദ്വാരയില്‍ പലചരക്ക് കട നടത്തിയിരുന്ന കുടുംബത്തിന് ഫര്‍ണിച്ചറുകളുടെ വ്യാപാരവുമുണ്ട്. കുറച്ചു കാലങ്ങളായി കുടുംബം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും സൂചനകളുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here