ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണം പാകം ചെയ്യുന്നത് ലൈവായി കാണാം; പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ

0
131

ദില്ലി (www.mediavisionnews.in): ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണം പാകം ചെയ്യുന്നത് ലൈവായി കാണാന്‍ അവസരം ഒരുക്കി ഇന്ത്യന്‍ റെയിവെ. റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വിനി ലോഹാനി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് റെയിവെ ലൈവ് സ്ട്രീമിംഗ് പദ്ധതി അവതരിപ്പിക്കുന്നത്.

റെയിവെയുടെ വെബ്‌സൈറ്റില്‍ കയറി അതില്‍ നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയാതാല്‍ ആര്‍ക്കും പാചകം ലൈവായി കാണാന്‍ സാധിക്കും. ഭക്ഷണം പാകം ചെയ്യുന്നത് ലൈവായി കാണാന്‍ സാധിക്കുന്നതിലൂടെ ജനങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിക്കും എന്നാണ് റെയില്‍വെ കരുതുന്നത്.

പദ്ധതി ഉദ്ഘാടനം ചെയ്ത് അശ്വനി ലോഹാനി നോയിഡയിലുള്ള റെയിവെയുടെ ഭക്ഷണപ്പുര സന്ദര്‍ശിച്ചിരുന്നു. ദില്ലി, ഹസ്രത്ത് നിസാമുദ്ദീന്‍, ആനന്ത് വിഹാര്‍ എന്നിവടങ്ങളില്‍ നിന്നും ആരംഭിക്കുന്ന രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളില്‍ ഇവിടെ നിന്നുള്ള ഭക്ഷമാണ് ലഭിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റെയിവെയുടെ പാചകപ്പുരകളില്‍ നിന്നുള്ള ദൃശ്യങ്ങളും ലൈവായി കാണാന്‍ സിധിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here