ജയിലില്‍ ‘ഗോശാലകള്‍’ പണിയാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

0
136

ഉത്തര്‍പ്രദേശ്(www.mediavisionnews.in)  ജയിലില്‍ ഗോശാലകള്‍ പണിയാനൊരുങ്ങി യോഗി സര്‍ക്കാര്‍. സംസ്ഥാനത്തെ 12 ജില്ലാ ജയിലുകളില്‍ ഗോശാല പണിയുന്നതിനായി 20 മില്യണാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്.

പ്രായമായതും ആളുകള്‍ ഉപേക്ഷിക്കുന്നതുമായ പശുക്കളെ സംരക്ഷിക്കുക എന്നതായിരിക്കും ജയിലില്‍ നിര്‍മിക്കാനൊരുങ്ങുന്ന ഗോശാലകളുടെ ആദ്യ ലക്ഷ്യം.

യോഗി ആദിത്യനാഥ് എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി രാമ ജന്മഭൂമി മഹന്ത് പ്രസിഡന്റ് ഗോപാല്‍ ദാസ്ജി മഹാരാജ് പറഞ്ഞു. മീററ്റ്, ഗോരഖ്പുര്‍, സുല്‍ത്താന്‍പൂര്‍, കാണ്‍പുര്‍ ദേവാത്, ബല്‍റാംപൂര്‍, ഗൗതം ബുദ് നഗര്‍, ഫിറോസാബാദ്, കനൗജ്, ആഗ്ര, ബരാബങ്കി, സിതാപൂര്‍, റബറൊലി എന്നീ 12 ജില്ലാ ജയിലുകളിലാണ് ഗോശാല നിര്‍മിക്കാനൊരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here