ജനങ്ങള്‍ക്ക് കൈവശം കരുതാവുന്ന പണത്തിന്റെ പരിധി ഒരു കോടി രൂപയാക്കാന്‍ ശുപാര്‍ശ

0
122

ന്യൂഡല്‍ഹി (www.mediavisionnews.in):ജനങ്ങള്‍ക്ക് കൈവശം കരുതാവുന്ന പണത്തിന്റെ പരിധി ഒരു കോടി രൂപയാക്കാന്‍ കേന്ദ്രത്തിനു മുന്നില്‍ ശുപാര്‍ശ. കള്ളപ്പണ നിയന്ത്രണത്തിനുള്ള പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) സർക്കാരിനോട് ശുപാര്‍ശ ചെയ്തത്.

ഒരു കോടിക്കു മുകളിലുള്ള തുക പിടിച്ചെടുത്താൽ അതു സർക്കാർ കണ്ടുകെട്ടണമെന്ന് ശുപാർശ ചെയ്തതായി എസ്ഐടി മേധാവി ജസ്റ്റിസ് എം.ബി. ഷാ വാർത്താഏജൻസിയോടു പറഞ്ഞു.

20 ലക്ഷം രൂപയ്ക്കു മേൽ പിടിച്ചെടുത്താൽ അതു കള്ളപ്പണമായി കണക്കാക്കി നടപടിയെടുക്കണമെന്നായിരുന്നു നേരത്തേയുള്ള നിർദ്ദേശം. എന്നാൽ, ഇപ്പോൾ റെയ്ഡുകളിൽ കണ്ടെത്തുന്നത് നൂറും, ഇരുന്നൂറും കോടി രൂപയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണു പരിധി ഉയർത്തുവാൻ ശുപാർശ നൽകിയത്. നിലവിലെ നിയമപ്രകാരം, 40% ആദായ നികുതിയും പിഴയും ഒടുക്കിയാൽ റെയ്ഡിൽ കണ്ടെടുക്കുന്ന പണം നിയമവിധേയമാകും.

LEAVE A REPLY

Please enter your comment!
Please enter your name here