ചേകന്നൂര്‍ മൗലവി തിരോധാനത്തിന് 25 വയസ്

0
85

മലപ്പുറം (www.mediavisionnews.in): ചേകന്നൂര്‍ മൗലവി തിരോധാനത്തിന് ഇന്ന് 25 വയസ്. മൗലവിയുടേത് കൊലപാതകമെന്ന് സി.ബി.ഐ കണ്ടെത്തിയെങ്കിലും മുഴുവന്‍ പ്രതികളും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. മുഴുവന്‍ പ്രതികളേയും ശിക്ഷിക്കാനുള്ള നിയമപോരാട്ടത്തിലാണ് മൗലവിയുടെ കുടുംബം ഇപ്പോഴും.

25 വര്‍ഷം മുമ്പ് മഴയുള്ള രാത്രിയാണ് ചേകന്നൂര്‍ മൗലവിയെ മതപ്രഭാഷണത്തിനായി രണ്ടു പേര്‍ വീട്ടില്‍ നിന്നും കൊണ്ടുപോയത്.പിന്നീട് അദ്ദേഹം മടങ്ങിവന്നിട്ടില്ല.അമ്മാവന്‍ സാലീം ഹാജിയാണ് തിരോധാനവുമായി ബന്ധപ്പെട്ട് പരാതി പൊന്നാനി സ്റ്റേഷനില്‍ നല്‍കിയത്.ആദ്യം ലോക്കല്‍പൊലിസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവില്‍ സി.ബി.ഐയും കേസന്വഷിച്ചു.കൊലപാതകമെന്ന് തെളിയുകയും ചെയ്തു.

വീട്ടില്‍ നിന്ന് മൗലവിയെ വിളിച്ചുകൊണ്ടുപോയത് കോഴിക്കോട് വെള്ളിമാടു കുന്നിലേക്കായിരുന്നു.കക്കാട് വച്ച് അഞ്ചുപേര്‍ കൂടി ജീപ്പില്‍ കയറി.ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം കൊണ്ടോട്ടി പുളിക്കലിലെ ചുവന്ന കുന്നില്‍ കുഴിച്ചുമൂടിയെന്നാണ് നിഗമനം. .എന്നാല്‍ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.കേസിലെ ഒമ്പത് പ്രതികളില്‍ ഒരാള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. മുഴുവന്‍ പ്രതികളേയും ശിക്ഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

അന്വേഷണ സംഘങ്ങള്‍ മാറി വന്നപ്പോള്‍ തെളിവുകള്‍ പിന്‍തുടര്‍ന്നുള്ള അന്വേഷണം നടന്നില്ലെന്നും ലഭ്യമായ സൂചനകള്‍ പോലും സി.ബി.ഐ സംഘം കൃത്യമായി ഉപയോഗിച്ചില്ലെന്നും കുടുംബത്തിന് പരാതിയുണ്ട്.ആശയപരമായ വൈരാഗ്യമാണ് മൗലവിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here