ഉപ്പള (www.mediavisionnnews.in): മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മന്ത്രിയും സംസ്ഥാന മുസ്ലിം ലീഗിന്റെ ട്രഷററുമായ ചെർക്കളം അബ്ദുല്ല സാഹിബ് അനുസ്മരണവും ദുഃആ മജ്‌ലിസും ഉപ്പള സി.എച്ച് സൗദത്തിൽ വെച്ച് നടത്തി. പ്രസിഡന്റ് എം.ബി യൂസഫ് അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി.എ മൂസ, യു.ഡി.എഫ് മണ്ഡലം കൺവീനർ മഞ്ജുനാഥ ആൾവ, ഐ.എൻ.എൽ നേതാവ് കെ.എസ് ഫക്രുദീൻ, സി.പി.എം നേതാവ് ആർ.രമണ മാസ്റ്റർ, സി.പി.ഐ നേതാവ് മുഹമ്മദ് ദീനാർ നഗർ, ജെ.ഡി.എസ് നേതാവ് ഹമീദ് കോസ്മോസ്, വ്യാപാരി വ്യവസായി ഉപ്പള യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റഫീഖ്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി റഹ്‌മാൻ ഗോൾഡൻ, അബ്ദുൽ റഹ്‌മാൻ ഹാജി വളപ്പ്, അബ്ദുല്ല മാളിക, അബ്ബാസ് ഹാജി, പി.എം സലിം, എം.കെ അലി മാസ്റ്റർ, ഉമ്മർ അപ്പോളോ, മഖ്ബൂൽ അഹ്മദ്, അബ്ബാസ് ഓണന്ത, യൂസഫ് ഹേരൂർ, ഉമ്മർ രാജാവ്, ഡോ. മുഹമ്മദ് പാവൂർ, ഉമ്മർ ബൈൻകിമൂല, ബി.എം മുസ്തഫ, പി.വൈ ആസിഫ്, ജബ്ബാർ ബൈതല, റസാഖ് ബപ്പായിത്തൊട്ടി, ജമീല സിദ്ധീഖ്, മുഹമ്മദ് ഉപ്പള ഗേറ്റ്, സാഹിറ ബാനു, ഫാരിസ, ബീബി സുഹറ, ഷംഷാദ് ഭാനു,സീനത്ത് ബീവി, ഖൈറുന്നിസ്സ, ജബ്ബാർ പള്ളം തുടങ്ങിയവർ സംബന്ധിച്ചു. വിപി.അബ്ദുൽ ശുകൂർ ഹാജി സ്വാഗതവും, ഗോൾഡൻ മൂസ കുഞ്ഞി നന്ദിയും പറഞ്ഞു. ദുഃആ മജ്‌ലിസിന് ഇബ്രാഹിം ഹനഫി നേതൃത്വം നൽകി.





