ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

0
164
കാസര്‍കോട് (www.mediavisionnews.in): മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ല (76) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ചെര്‍ക്കളയിലെ പരേതരായ ബാരിക്കാട് മുഹമ്മദ് ഹാജിയുടെയും ആസ്യമ്മയുടെയും മകനാണ്. അരനൂറ്റാണ്ടിലേറെയായി മുസ്ലിം ലീഗ് നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം 1987 മുതല്‍ തുടര്‍ച്ചയായി നാലു തവണയും മഞ്ചേശ്വരത്ത് നിന്നു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2001 മുതല്‍ 2004 വരെ എ.കെ ആന്റണി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയായി.
കാസര്‍കോട് ജില്ലയുടെ പ്രഥമ ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു.1972മുതല്‍ 1984 വരെ മുസ്ലിംലീഗ് അവിഭക്ത കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി, 1984ല്‍ കാസര്‍കോട് ജില്ലാ ജനറല്‍സെക്രട്ടറി, 1988മുതല്‍ ആറു വര്‍ഷം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു.2002 മുതല്‍ ജില്ലാ പ്രസിഡണ്ടായിരുന്നു. എസ്. ടി. യു. സംസ്ഥാന പ്രസിഡണ്ട്, ന്യൂനപക്ഷ പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, യു.ഡി.എഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍, കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്, സുന്നീമഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട്, എംഇഎസ് ആ ജീവനാന്ത അംഗം, സിഎച്ച് മുഹമ്മദ് കോയ സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് എജുക്കേഷന്‍ സയന്‍സ് ആന്‍ഡ് ഡെക്നോളജി ചെയര്‍മാന്‍, കാസര്‍കോട് മുസ്ലിം എജുക്കേഷനല്‍ ട്രസ്റ്റ് ട്രസ്റ്റി, ടി.ഉബൈദ് മെമ്മോറിയല്‍ ഫോറം ജനറല്‍ സെക്രട്ടറി. ചെര്‍ക്കളം മുസ്ലിം ചാരിറ്റബില്‍ സെന്റര്‍ ചെയര്‍മാന്‍, ചെര്‍ക്കള മുഹിയുദ്ദീന്‍ജുമാമസ്ജിദ് പ്രസിഡണ്ട് , ജനറല്‍ സെക്രട്ടറി, മഞ്ചേശ്വരം ഓര്‍ഫനേജ് ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഭാര്യ : ആയിഷ ചെര്‍ക്കളം (ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്), മക്കള്‍: മെഹ്റുന്നീസ, മുംതാസ് സമീറ(കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം) സി.എ. മുഹമ്മദ് നാസര്‍(മിനറല്‍ വാട്ടര്‍ കമ്പനി,സലാല), സി.എ.അഹമ്മദ് കബീര്‍( എം.എസ്.എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി). മരുമക്കള്‍: എ.പി അബ്ദുല്‍ ഖാദര്‍
(പൊമോന എക്സ്പോര്‍ട്ടേഴ്സ്, മുംബൈ), അഡ്വ. അബ്ദുല്‍ മജീദ്(ദുബൈ), നുസ്വത്ത് നിഷ (ചാവക്കാട്), ജസീമ ജാസ്മിന്‍ (ബേവിഞ്ച).സഹോദരങ്ങള്‍: ചെര്‍ക്കളം അബൂബക്കര്‍, ബീവി ബദിയടുക്ക, പരേതരായ അഹമ്മദ്, കപാടിയ അബ്ദുല്‍ ഖാദര്‍, നഫീസ കാപ്പില്‍.

LEAVE A REPLY

Please enter your comment!
Please enter your name here