ഗോസംരക്ഷണ സേനകളുടെ അക്രമം അനുവദിക്കാനാവില്ല, ഉത്തരവാദി അതത് സംസ്ഥാനസര്‍ക്കാരുകളെന്ന് സുപ്രീം കോടതി

0
141

ന്യൂഡല്‍ഹി(www.mediavisionnews.in): ഗോസംരക്ഷണത്തിന്റെ പേരില്‍ ഉത്തരേന്ത്യയില്‍ അരങ്ങേറുന്ന അക്രമങ്ങളും കൊലപാതകങ്ങളും അനുവദിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങള്‍ക്കുത്തരവാദി അതത് സംസ്ഥാന സര്‍ക്കാരായിരിക്കുമെന്നും സുപ്രീം കോടതി.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ഇതോടെ ഉത്തരേന്ത്യയില്‍ പശു സംരക്ഷണ സേനകളുടെ വ്യാപകമായ അക്രമത്തിനിരയായി ജീവന്‍ നഷ്ടപ്പെട്ട സംഭവങ്ങളുടെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകളുടെ ചുമലിലാവും.

നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം യു പി, രാജസ്ഥാന്‍, മഹാരാഷ്ട്ര,മധ്യപ്രദേശ്,ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് നൂറുകണക്കിന് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നിരവധി പേരാണ് ഗോസംരക്ഷണ സേനകളുടെ ആക്രമണത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്. കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനവാലയാണ് ഇത്തരം അക്രമങ്ങളിള്‍ ബന്ധപ്പെട്ട സര്‍ക്കാരുകളോട് ഉത്തരവാദിത്വമേറ്റെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here