അബുദാബി (www.mediavisionnews.in): കർമ്മം കൊണ്ട് ജീവിതം വരച്ചു വെച്ച്, ഓരോ കാലഘട്ടത്തിലും കടന്നു പോയ മഹാന്മാരുടെ ജീവിതം നമുക്ക് പാഠമാകണമെന്നും അത് പിൻപറ്റി ജീവിക്കാൻ പുതു തലമുറ തയ്യാറാകണമെന്നും പ്രമുഖ മതപണ്ഡിതനും കളത്തൂർ ഖാസി അക്കാദമി ജനറൽ സെക്രട്ടറിയുമായ സിറാജുദ്ദീൻ ഫൈസി ചേരാൽ അഭിപ്രായപ്പെട്ടു.
ജീവിതത്തിലും മരണത്തിലും അത്തരം മഹാന്മാർ വ്യക്തമായ സന്ദേശമാണ് നൽകുന്നത്. അത് കൊണ്ടാണ് സമൂഹം അവരെ സ്വീകരിക്കുന്നതും ഉൾക്കൊള്ളുന്നതും. അദ്ദേഹം പറഞ്ഞു. അബുദാബി പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി കമ്മിറ്റി ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ സംഘടിപ്പിച്ച പയ്യക്കി ഉസ്താദ് (അബ്ദുൽ ഖാദർ മുസ്‌ലിയാർ), അബ്ദുള്ള തങ്ങൾ പൈവളികെ എന്നിവരുടെ അനുസ്മരണ ചടങ്ങ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ എo സി സി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഡെഡ്. എ. മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ചെർക്കളം അബ്ദുല്ലയുടെ നിര്യാണത്തിൽ അനുശോചിച്ചു. പ്രത്യേക പ്രാർത്ഥന നടത്തി. അക്കാദമി പ്രസിഡൻറ് അബ്ദുൽ റഹ്മാൻ കുമ്പള സ്വാഗതം പറഞ്ഞു. അബ്ദുല്ല യമാനി ബായാർ, യാക്കൂബ് മൗലവി പുത്തിഗെ എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ലത്തീഫ് ഫൈസൽ റഹ്‌മാനി അനുസ്മരണ പ്രഭാഷണം നടത്തി. അഷ്റഫ് പി.പി പ്രസംഗിച്ചു. അബൂബക്കർ ഹാജി, സാക്കിർ കമ്പാർ, ഇസ്മായിൽ മുഗുളി, യുസുഫ് സെഞ്ചുറി, സുൽഫി ഷേണി, പി.കെ അഷ്‌റഫ്, അഷ്‌റഫ് പെരിങ്കടി, ഷെരീഫ് ഉറുമി, അഷ്‌റഫ് കാഞ്ഞങ്ങാട്, സത്താർ കലഗ, തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഹമീദ് മാസിമ്മാർ നന്ദിയും പറഞ്ഞു.