ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും പെട്രോള്‍, ഡീസല്‍ വില കൂടുന്നു; ഇന്നും വില കൂട്ടി: പൊതുജനങ്ങളെ കൊള്ളയടിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കൂട്ടുനിന്ന് മോദിസര്‍ക്കാര്‍

0
91

ന്യൂ​ഡ​ല്‍​ഹി (www.mediavisionnews.in):ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും ഇന്ധന വില കുതിക്കുന്നു. ജൂണില്‍ 79 ഡോളറിനു മുകളിലായിരുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 75 ഡോളറിനു താഴെയെത്തിയിട്ടും ഇന്ധനവില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല. ഒരു ലിറ്റര്‍ പെട്രോളിന് 18 പൈസയും ഡീസലിനു 14 പൈസയുമാണ് ഇന്നു വര്‍ധിപ്പിച്ചത്.

ജൂലൈ അഞ്ചു മുതല്‍ ഇന്നു വരെയുള്ള ദിവസങ്ങളില്‍ പെട്രോളിനു മാത്രം വര്‍ധിപ്പിച്ചത് 1.26 രൂപയും ഡീസലിന് 1.12 രൂപയുമാണ്. പെട്രോളിന് 79.87 രൂപയും ഡീസലിന് 73.24 രൂപയുമാണ് തിരുവനന്തപുരത്ത് ഇന്നത്തെ ഇന്ധനവില.

കൊച്ചി പെട്രോള്‍ 78.48 , ഡീസല്‍ 71.86

കോഴിക്കോട് പെട്രോള്‍ 78.83, ഡീസല്‍ 72.19

ഡല്‍ഹി പെട്രോള്‍ 76.76, ഡീസല്‍ 68.43

മുംബൈ പെട്രോള്‍ 84.14, ഡീസല്‍ 72.61

ചെന്നൈ പെട്രോള്‍ 79.67, ഡീസല്‍ 72.24

LEAVE A REPLY

Please enter your comment!
Please enter your name here