ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടു;805 കോടി രൂപയ്ക്ക് യുവന്റസില്‍

0
120

റയല്‍ മാഡ്രിഡ്(www.mediavisionnews.in) ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 805 കോടി രൂപയ്ക്ക് (105 ദശലക്ഷം യൂറോ) യുവന്റസില്‍. ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസും ചാംപ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡും റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ കരാര്‍ ഒപ്പുവെച്ചു. റയല്‍ മാഡ്രിഡ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി താരം ക്ലബ്ബ് വിടുന്ന കാര്യം ഔദ്യോഗികമായി പുറത്തുവിട്ടു.

105 ദശലക്ഷം യൂറോയ്ക്ക് റൊണാള്‍ഡോയെ കൈമാറാന്‍ യുവന്റസ് ഡയറക്ടര്‍മാര്‍ സമ്മതം മൂളുകയായിരുന്നു. ഇതിനിടയില്‍ ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കുന്ന റൊണാള്‍ഡോയെ സന്ദര്‍ശിക്കാന്‍ യുവന്റസ് പ്രസിഡന്റ് യാത്രതിരിച്ചിട്ടുണ്ട്. താരത്തെ സന്ദര്‍ശിക്കാന്‍ അന്ദ്രിയ അഗ്‌നെല്ലി റയല്‍ മാഡ്രിഡിനെ സമീപിക്കുകയും റയല്‍ അനുവാദം നല്‍കുകയുമായിരുന്നു.

റൊണാള്‍ഡോ യുവന്റസുമായി കരാറിലെത്തിയിട്ടുണ്ടെന്ന് യുവന്റസ് മുന്‍ സിഇഒ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ റൊണാള്‍ഡോയും റയല്‍ മാഡ്രിഡും മൗനം തുടരുകയായിരുന്നു. 2009്‌ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും റൊണാള്‍ഡോ റയല്‍ മാഡ്രിഡിലെത്തുന്നത്. പിന്നീട് ക്ലബ്ബിനെ നാല് ചാംപ്യന്‍സ് ലീഗ് കിരിടീത്തതിലേക്ക് നയിച്ചാണ് റൊണാള്‍ഡോ ക്ലബ്ബ് വിടുന്നത്.

റയല്‍ മാഡ്രിഡിന്റെ തുടര്‍ച്ചയായ മൂന്നാം ചാംപ്യന്‍സ് ലീഗ് കിരീട നേട്ടത്തിന് തൊട്ടുപിറകെയാണ് താരം ക്ലബ്ബ് വിടുമെന്നുള്ള സൂചന നല്‍കിയിരുന്നത്. എന്നാല്‍, ഇത് താരത്തിന് പ്രതിഫലം വര്‍ധിപ്പിച്ച് കിട്ടാനുള്ള തന്ത്രമാണെന്നായിരുന്നു വിലയിരുത്തലുകള്‍. അതേസമയം, ഇത്തവണ കാര്യങ്ങള്‍ക്ക് ഏറെ വ്യക്തത വരുത്തി റയല്‍ മാഡ്രിഡ് സൂപ്പര്‍ താരത്തിന്റെ റിലീസ് ക്ലോസ് വെട്ടിക്കുറച്ചിരുന്നു. തുടര്‍ന്നാണ് അപ്രതീക്ഷിതമായി യുവന്റസ് രംഗത്തു വന്നത്.

ക്ലബ്ബ് വിടാനുള്ള റൊണാള്‍ഡോയുടെ താല്‍പ്പര്യത്തിന് മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറന്റീനോ പെരസ് അനുകൂല നിലപാട് സ്വീകരിക്കുയായിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കൂടുമാറിയെത്തുന്ന റൊണാള്‍ഡോയ്ക്ക് വമ്പന്‍ സ്വീകരണം ഒരുക്കാന്‍ യുവന്റസ് ആരാധകര്‍ ഇതിനോടകം തന്നെ തയാറെടുത്തിട്ടുണ്ട്. താരത്തിനെ ക്ലബ്ബിന്റെ ഹോം സ്‌റ്റേഡിയത്തില്‍ ഉടന്‍ അവതരിപ്പിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here