കൊല്ലം (www.mediavisionnews.in): ക്ഷേത്രാങ്കണത്തിലെ പാര്‍ട്ടി പരിപാടികള്‍ നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടേയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഉത്തരവ് ലംഘിച്ച് ആര്‍ എസ് എസിന്റെ ഗുരുദക്ഷിണ പരിപാടി. ഹൈക്കോടതിയുടേയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഉത്തരവ് നിലനില്‍ക്കെയാണ് അഞ്ചാലംമൂട് പൊലീസ് സാനിധ്യത്തില്‍ ആര്‍.എസ്.എസ് തൃക്കടവൂര്‍ മഹാദേവര്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഗുരുദക്ഷിണ പരിപാടി സംഘടിപ്പിച്ചത്.
ഉത്തരവ് ലംഘിച്ചുകൊണ്ടുള്ള ആര്‍ എസ്എസ് ന്റെ നീക്കം ദേവസ്വം കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ക്ഷേത്രം അഡ്മിനിസ്്ട്രേറ്റീവ് ഓഫീസര്‍ അഞ്ചാലംമൂട് പൊലീസിനെ അറിയിച്ചെങ്കിലും പരാതി താമസിച്ചുവെന്ന കാരണത്താല്‍ പൊലീസ് പരിപാടിയ്ക്ക് ഒത്താശചെയ്യുകയായിരുന്നു.
ക്ഷേത്രാങ്കണത്തില്‍ ആര്‍ എസ് എസ് ആയുധ പരിശീലനം നടത്തുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ആര്‍ എസ്എസ് പരിപാടികള്‍ വിലക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവാണ് ആര്‍ എസ് എസ് ഇപ്പോള്‍ ലംഘിച്ചിരിക്കുന്നത്.