കുമ്പള (www.mediavisionnews.in): മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയും ആയിരുന്ന ചെർക്കളം അബ്ദുള്ളയുടെ ദേഹ വിയോഗത്തിൽ കുമ്പള ഗ്രാമ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഭരണ സമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുത്ത പരിപാടിയിൽ പ്രിസിഡണ്ട് കെ.എൽ പുണ്ഡരീകാക്ഷ അദ്ധ്യക്ഷത വഹിച്ചു .അരോഗ്യ-വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ ആരിഫ് സ്വാഗതം പറഞ്ഞു. വൈ: പ്രിസിഡണ്ട് ഗീത ഷെട്ടി, സ്ഥിരം സമിതി ചെയർമാൻമാരായ ബി.എൻ മുഹമ്മദാലി, ഫാത്തിമ അബ്ദുല്ല കുഞ്ഞി, മെമ്പർമാരായ വി.പി അബ്ദുൽ കാദർ, മുരളീധര യാദവ്, സുകേഷ് ഭണ്ഡാരി, മുഹമ്മദ് കുഞ്ഞി കോയിപ്പാടി, സൈനബ അബ്ദുൽ റഹ്മാൻ, ഫാത്തിമത്ത് സുഹ്റ, മറിയമ്മ മൂസ, അഫ്സ സംശുദ്ധീൻ, അരുണ ആൾവ, അരീഷ് ഇച്ചിലമ്പാടി, പുഷ്പലത എൻ, പുഷ്പലത, ആയിഷ മുഹമ്മദ്, ഖൈറുന്നിസ കാദർ, രമേശ് ഭട്ട്, സുധാകര കാമത്ത്, പ്രേമലത എസ്, സുജിത്ത് റൈ, ജെഎസ് ഗിരിജൻ, എകൗഡന്റ പീതാംഭരൻ സംസാരിച്ചു.