ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്; ആറ് ലക്ഷം രൂപയ്ക്ക് മാരുതി ബ്രസ ‘റേഞ്ച് റോവര്‍’ ആയി;(വീഡിയോ കാണാം)

0
265

തിരൂര്‍(www.mediavisionnews.in):ചെറിയ കാറെടുത്ത് ആഡംബര വാഹനമായി രൂപമാറ്റം വരുത്തുന്നത് സര്‍വ്വ സാധാരണമാണ്. അടുത്തിടെ ഒരു ബലേനൊ ബെന്‍സായതും അത് സംബന്ധിച്ച വിവാദവും നാം കണ്ടിരുന്നു.നമ്മുടെ നാട്ടില്‍ മഹീന്ദ്ര ബൊലേറൊ ബെന്‍സ് ജി63 എഎംജിയായും ഹോണ്ട സിറ്റി ലംമ്പോര്‍ഗിനിയായും പരിണാമം സംഭവിക്കാറുണ്ട്.

എന്നാല്‍, റേഞ്ച് റോവര്‍ ഇവോക് എന്ന ആഡംബര കാറായി മാറിയ വിറ്റാര ബ്രെസയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ താരം. ഈ ബ്രെസയെ കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ ഇവോക്ക് അല്ലെന്ന് ആരും പറയില്ല. തിരൂരിലാണ് മാരുതിയുടെ ബ്രെസ ഇവോക് റേഞ്ച് റോവര്‍ ഇവോക്കായത്.

മുന്‍വശം പൂര്‍ണമായും ഇവോക്ക് ആക്കി മാറ്റിയിട്ടുണ്ട്. റേഞ്ച് റോവറിന്റെ ഹണി കോമ്പ് ഗ്രില്ലും പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പിനുമൊപ്പം വലിയ ബമ്പറും ഫോഗ് ലാമ്പും നല്‍കിയിട്ടുണ്ട്.

വശങ്ങളില്‍ റേഞ്ച് റോവറിന്റെ ലുക്ക് വരുത്തുന്നതിന്  ഫൈവ് സ്‌പോക്ക് ഡുവല്‍ ടോണ്‍ അലോയി വീലുകള്‍ നല്‍കിയിട്ടുണ്ട്. ഇവോക്കിന്റെ ടെയില്‍ ലാമ്പിനൊപ്പം ക്രോമിയം പ്ലേറ്റഡ് എക്‌സ്‌ഹോസ്റ്റും നല്‍കിയിട്ടുണ്ട്. ബി പില്ലറുകള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ബ്ലാക്ക് നിറം നല്‍കിയിരിക്കുന്നതിനാല്‍ ഈ ബ്രെസ പൂര്‍ണമായും റേഞ്ച് റോവര്‍ ഭാവം കൈവരിക്കുന്നുണ്ട്.

പുറംമോടിയില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ഉള്‍വശത്തിന്റെ ചിത്രങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല. എന്നാല്‍, ഡാഷ്‌ബോര്‍ഡില്‍ ബ്ലാക്ക് ആന്‍ഡ് റെഡ് ഡുവല്‍ ഫിനീഷിങ്ങാണ് നല്‍കിയിരിക്കുന്നത്. മാരുതി വിത്താര ബ്രെസ ഡീസല്‍ മോഡലാണിത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here