റാഞ്ചി (www.mediavisionnews.in): ജാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ വരുമാന നികുതി അടക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍നായകന്‍ മഹേന്ദ്രസിംഗ് ധോണിയെന്ന് റിപ്പോര്‍ട്ട്. 2017-18 വര്‍ഷത്തില്‍ നികുതിയിനത്തില്‍ ധോണി 12.17 കോടി രൂപയാണ് നല്‍കിയത്.
സംസ്ഥാനത്ത് ഇത്രയും രൂപ നികുതിയിനത്തില്‍ വേറെ ആരും നല്‍കിയിട്ടില്ല. മാത്രമല്ല, 3 കോടി രൂപ അഡ്വാന്‍സ് നികുതിയും ധോണി അടച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
2016-17 വര്‍ഷത്തില്‍ ധോണി നികുതിയിനത്തില്‍ 10.93 കോടി രൂപയാണ് അടച്ചതെന്ന് ഇന്‍കം ടാക്‌സ് കമ്മീഷണര്‍ വി. മഹാലിംഗം പറയുന്നു. എന്നാല്‍ അന്ന് ധോണിയായിരുന്നില്ല ഏറ്റവും കൂടുതല്‍ വരുമാന നികുതി അടക്കേണ്ടിവന്നതെന്നും മഹാലിംഗം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ കായികരംഗത്ത് ഏറ്റവു കൂടുതല്‍ പരസ്യവരുമാനം ലഭിക്കുന്ന താരങ്ങളിലൊരാളാണ് ധോണി.
അതേസമയം ധോണി വിരമിക്കണമെന്ന വിവാദത്തില്‍ താരത്തിന് പിന്തുണയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തി. 2019 ലോകകപ്പ് വരെ ധോണി ടീമിലുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.