ദുബൈ (www.mediavisionnews.in): യുഎഇയില്‍ താമസിക്കുന്ന പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത. ഇനിമുതല്‍ യുഎഇയില്‍ താമസിക്കാനുള്ള എമിറേറ്റ്‌സ് ഐഡി ഉള്ളവര്‍ക്ക് അസര്‍ബൈജാനില്‍ പ്രവേശിക്കാന്‍ മുന്‍കൂര്‍ വിസയുടെ ആവശ്യമില്ല.
അസര്‍ബൈജാനിലെ യുഎഇ എംബസി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കും. ഒരു മാസമായിരിക്കും ഇത്തരത്തില്‍ ലഭിക്കുന്ന ടൂറിസ്റ്റ് വിസയ്ക്ക് കാലാവധി ഉണ്ടാവുകയെന്നും എംബസി അറിയിച്ചിട്ടുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ