ബന്തിയോട് (www.mediavisionnews.in): കയ്യാർ മേർക്കളയിൽ രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ റെയ്ഡില്‍ 192 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. മേർക്കളയിലെ വിൻസന്റ് ഡിസൂസയുടെ മകൻ പ്രശാന്ത് ഡിസൂസനാണ് കുമ്പള എക്സൈസിന്റെ പിടിയിലായത്.
180 മില്ലിയുടെ 192 കുപ്പി വിദേശ മദ്യമാണ് പിടികൂടിയത്. മദ്യവില്‍പ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രസന്ന കുമാറിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്. പ്രിവന്റീവ് ഓഫീസർ എസ് ജേക്കബ്, സിവിൽ എക്‌സൈസ് ഓഫീസർ ശമീൽ, ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവരും റെയ്ഡ് സംഘത്തില്‍ ഉണ്ടായിരുന്നു.