ഉപ്പള (www.mediavisionnews.in): മംഗലാപുരത്ത് നിന്ന് ആൾട്ടോ കാറിൽ കടത്തുകയായിരുന്ന 864 പാക്കറ്റ് കർണാടക വിദേശമദ്യം പൊലീസ് പിടികൂടി. ഞാറാഴ്ച രാത്രി 9.30ഓടെ നയാബസാറിൽവെച്ചാണ് മദ്യം പിടികൂടിയത്.
രഹസ്യവിവരത്തെത്തുടർന്ന് മഞ്ചേശ്വരം എസ്.ഐ ഹനീഷും സംഘവും നടത്തിയ അന്വേഷണത്തിലാണ് കാർ പിടികൂടിയത്. പ്രതികൾ ഓടി രക്ഷപ്പെട്ടു. കെ.എൽ 14 എം 5638 ആൾട്ടോ 800 കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 180 മില്ലി ലിറ്ററിന്റെ 864 പാക്കറ്റ് മദ്യമാണ് കാറിലുണ്ടായിരുന്നത്.