ഉപ്പള (www.mediavisionnews.in): ജോഡ്കല്ലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിനു ഗുരുതര പരിക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ജോഡ്കല്ലിന് സമീപമാണ് സംഭവം. പരിക്കേറ്റ ബായിക്കട്ടയിലെ അബ്ദുൽ റസാഖിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉപ്പള ഭാഗത്തേക്കു വരികയായിരുന്ന ബസ്സും പൈവളികെ ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാരാണു യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.