ഉപ്പള(www.mediavisionnews.in): ഉപ്പള കുന്നിൽ മുഹ്‌യദ്ധീൻ ജുമാ മസ്ജിദിലെ ദാറുൽ ഉലൂം ദര്സിന്റെ കീഴിൽ സിറാജുൽ ഹുദാ സാഹിത്യ സമാജത്തിന് തുടക്കം കുറിച്ചു. 21-07-2018 ശനിയാഴ്ച ചേർന്ന യോഗത്തിൽ പി.എം അബ്ദുൽ ഹമീദ് മദനി ദുആ ചെയ്യുകയും അധ്യക്ഷത വഹിക്കുകയും ഉപദേശിക്കുകയും ചെയ്തു. വേദിയിൽ മുഹമ്മദ് റഫീക്ക് ബാഖവി, അബ്ദുൽ ഖാദിർ ഫറ്വാനി, അശ്റഫ് കണ്ണൂർ എന്നിവർ സാന്നിധ്യം അറിയിച്ചു. ശേഷം പ്രസ്തുത വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഹമ്മദ് റഫീക്ക് ബാഖവിയെ പ്രസിഡന്റായും ഇസ്മായിൽ സബീറിനെ സെക്രട്ടറിയായും അബ്ദുൽ വഹാബിനെ ട്രഷററായും സിനാന് ഷരീഫിനെ വൈസ്പ്രസിഡന്റായും ബാദ്ഷാനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. മുഹമ്മദ് റഫീക്ക് ബാഖവി, അബ്ദുൽ ഖാദിർ ഫറ്വാനി, അശ്റഫ് കണ്ണൂർ എന്നിവർ പ്രസംഗിക്കുകയും ഇസ്മായിൽ സബീറ് നന്ദി പറയുകയും ചെയ്തു.





