ഉത്തരാഖണ്ഡില്‍(www.mediavisionnews.in)ബസ് കൊക്കയിലേക്ക് മറിഞ്ഞ് 45 പേര്‍ മരിച്ചു. മുപ്പതിലേറെ പേര്‍ക്ക് ഗുരുതര പരിക്കേറ്റു. എട്ട് പേരുടെ നില അതീവ ഗുരുതരമാണ്. നിലവില്‍ ഇരുപതുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാള്‍ ജില്ലയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം.
ഭോവനില്‍ നിന്ന് രാംനഗറിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍ പെട്ടത്. 60 അടിയിലേറെ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. ഭൂരിഭാഗം യാത്രക്കാരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. മരണസംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.