ഇന്ത്യയിൽ 19 കോടി ടി വി സെറ്റുകൾ, 83 കോടി പേർ ടെലിവിഷൻ പരിപാടി കാണുന്നു

0
134

മുംബൈ (www.mediavisionnews.in): ഇന്ത്യയിൽ ടെലിവിഷൻ കാണുന്ന ആളുകളുടെ എണ്ണത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പ്രകടമായ വർധന. 2016 ൽ 78 കോടി ആളുകളാണ് ടി വി പരിപാടികൾ വീക്ഷിച്ചിരുന്നതെങ്കിൽ 2017 ൽ ഇത് 83 .6 കോടിയായി ഉയർന്നു.

7 .2 ശതമാനം വളർച്ച. ഇത്രയും പേർ ദിവസവും അൽപ സമയമെങ്കിലും ടി വി പരിപാടികൾ വീക്ഷിക്കുന്നുണ്ടെന്നാണ് കണക്ക്.

ടെലിവിഷൻ സെറ്റുകളുടെ എണ്ണത്തിൽ ഉണ്ടായ പെരുപ്പമാണ് ആനുപാതികമായി ടെലിവിഷൻ പ്രേക്ഷകരുടെ എണ്ണത്തിലും പ്രതിഫലിച്ചത്. ബ്രോഡ്‌കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്റെ [ ബാർക്] സർവേയിലാണ് ഈ കണക്കുകൾ ഉള്ളത്.

2016 ൽ 18 .3 കോടി ടി വി സെറ്റുകളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നതെങ്കിൽ അടുത്ത വർഷം സെറ്റുകളുടെ എണ്ണം 19 . 7 കോടിയായി വർധിച്ചു. 7 .5 ശതമാനം വളർച്ച.
കേരളം, തമിഴ്നാട്, ആന്ധ്ര, തെലുങ്കാന, ഡൽഹി എന്നീ സംസ്ഥാനങ്ങളാണ് ടി വി യുടെ കാര്യത്തിൽ മുൻപന്തിയിൽ. ഈ സംസ്ഥാനങ്ങളിൽ 90 ശതമാനത്തിലധികം കുടുംബങ്ങളിലും ടെലിവിഷൻ സെറ്റുണ്ട്.

ബീഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പിന്നിൽ. ഇവിടെ 30 ശതമാനത്തിൽ താഴെ കുടുംബങ്ങളിൽ മാത്രമാണ് ടി വി ഉള്ളത്. ഇന്ത്യ ഒട്ടാകെ കണക്കിലെടുക്കുമ്പോൾ 66 ശതമാനം കുടുംബങ്ങളിൽ ടി വി ഉണ്ടെന്ന് ബാർക് സർവേ വ്യക്തമാക്കുന്നു. ഗ്രാമീണ മേഖലയിൽ ടി വിയുടെ വ്യാപനത്തിലെ വളർച്ച 10 ശതമാനമാണെങ്കിൽ പട്ടണ പ്രദേശങ്ങളിൽ നാല് ശതമാനമാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here