(www.mediavisionnews.in) ഇത് യൂറോപ്പിന്റെ ലോകകപ്പായി തന്നെ മാറിയിരിക്കുകയാണ്. ഇന്ന് ബെല്‍ജിയത്തോട് തോറ്റ് ബ്രസീല്‍ കൂടെ മടങ്ങിയതോടെ ഇനി അവശേഷിക്കുന്നത് യൂറോപ്യന്‍ ടീമുകള്‍ മാത്രം എന്നായി. ബെല്‍ജിയം, ഫ്രാന്‍സ്, ക്രൊയേഷ്യ, റഷ്യ, സ്വീഡന്‍, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് ഇനി അവശേഷിക്കുന്നത്. ഒര ഇടവേളയ്ക്ക് ശേഷം വീണ്ടും യൂറോപ്പ് മാത്രമുള്ള സെമി ഫൈനലിനും ഇതോടെ കളം ഒരുങ്ങുകയാണ്.
ഇതിന് മുമ്പ് 2006ലാണ് അവസാനമായി യൂറോപ്പ് മാത്രം അണിനിരന്ന സെമി ഫൈനല്‍ ലോകകപ്പില്‍ പിറന്നത്. അന്ന് ഇറ്റലി ജര്‍മ്മനിയേയും, ഫ്രാന്‍സ് പോര്‍ച്ചുഗലിനെയും ആയിരുന്നു നേരിട്ടത്. 2006 അല്ലാതെ 1966ലും 1982ലും ആണ് യൂറോപ്പ് മാത്രമുള്ള ഫൈനലുകള്‍ മുമ്ബ് ഉണ്ടായിട്ടുള്ളത്. ഇതോടെ 2002ന് ശേഷം എല്ലാ ലോക കിരീടങ്ങളും യൂറോപിലേക്കാണ് വന്നത് എന്ന റെക്കോര്‍ഡും തുടരും.
2002ല്‍ ബ്രസീലാണ് അവസാനമായി യൂറോപ്പിന് പുറത്തേക്ക് ലോകകപ്പ് കിരീടം കൊണ്ടു പോയത്.