ആരും തകര്‍ക്കാത്ത ‘റെക്കോഡ്’ സ്വന്തമാക്കി ധോണി

0
94

മുംബൈ (www.mediavisionnews.in): ധോണി എന്നും ഒരു വാര്‍ത്താ കേന്ദ്രമാണ്. കളിക്കളത്തിനകത്തായാലും പുറത്തായാലും ധോണിയെ ചുറ്റിപ്പറ്റി എന്നും വാര്‍ത്തകളാണ്. ഇംഗ്ലണ്ട് പരമ്പരയിലെ മോശം പ്രകടനത്തെ ചൊല്ലി വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ധോണിയുടെ മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

കഴിഞ്ഞ വർഷം ജാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ നികുതി അടച്ച പൗരനായി മാറിയിരിക്കുകയാണ് ധോണി. 2017-18 കാലയളവില്‍ 12.17 കോടി രൂപയാണ് ധോണി നികുതി ഒടുക്കിയത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ധോണി 10.93 കോടി രൂപയാണ് നികുതി അടച്ചതെന്ന് ഇന്‍കം ടാക്സ് കമ്മീഷണര്‍ വി മഹാലിംഗ് വ്യക്തമാക്കി.എന്നാല്‍ 2016-17 കാലയളവിൽ ധോണി ആയിരുന്നില്ല സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ നികുതിപണം കെട്ടിയത്. ഇന്ത്യന്‍ കായികരംഗത്ത് ഏറ്റവു കൂടുതല്‍ പരസ്യവരുമാനം ലഭിക്കുന്ന താരങ്ങളിലൊരാളാണ് ധോണി.

അതേസമയം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായി കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള സമയം അതിക്രമിച്ചു എന്ന ആവശ്യവുമായി ക്രിക്കറ്റ് നിരീക്ഷകരടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര ഇന്ത്യയ്ക്ക് 2-1ന് നഷ്ടമായിരുന്നു. പരമ്പരയില്‍ ധോണിയുടെ മെല്ലെപ്പോക്ക് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യ തോറ്റ രണ്ട് മത്സരങ്ങളില്‍ 59 പന്തില്‍ 37, 66 പന്തില്‍ 42 എന്നിങ്ങിനെയായിരുന്നു ധോണിയുടെ ഇന്നിംഗ്‌സ്.

LEAVE A REPLY

Please enter your comment!
Please enter your name here