ന്യൂഡൽഹി (www.mediavisionnews.in):ആരാധനാലയങ്ങളിലും പരിസരപ്രദേശങ്ങളിലും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം. ജീവനക്കാരെയും സന്ദര്‍ശകരെയും പരമാവധി പ്ലാസ്റ്റിക് ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ നടപടിയെടുക്കണമെന്നാണ് കേന്ദ്രം പറയുന്നത്.
പരിസ്ഥിതി മന്ത്രാലയം അതിന്റെ കീഴില്‍ വരുന്ന ഓഫീസുകള്‍, കേന്ദ്ര സര്‍ക്കാര്‍ ഓഫീസ്, അതിന്റെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ , പ്രധാന പൊതുമേഖലാ സ്ഥാപനങ്ങള്‍, തുടങ്ങി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വെള്ളക്കുപ്പികള്‍, കോഫീ കപ്പുകള്‍ ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കണമെന്ന് പരിസ്ഥിതി മന്ത്രാലയം മന്ത്രി മഹേഷ് ശര്‍മ രാജ്യ സഭയില്‍ പറഞ്ഞു.
പ്ലാസ്റ്റിക്കും, അവയുടെ ഉത്പന്നങ്ങളും ആരാധനാലയങ്ങളില്‍ പരമാവധി കുറയ്ക്കാന്‍ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിട്ടുണ്ട്. ‘അമ്പലങ്ങള്‍, പള്ളികള്‍, ക്രിസ്ത്യന്‍ പള്ളികള്‍, ഗുരുദ്വാര തുടങ്ങിയ ആരാധനാലയങ്ങളുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ചീഫ് സെക്രട്ടറിമാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കാന്‍ എല്ലാ സംസ്ഥാനങ്ങളുടെയും, കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും സെക്രട്ടറിമാര്‍ക്ക് കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു’.