അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് മുന്‍പ് നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം; ശേഷം ആലിംഗനവും ക്ഷമാപണവും

0
155

ന്യൂഡല്‍ഹി (www.mediavisionnews.in):ഇതുവരെയില്ലാത്ത രീതിയില്‍ ബിജെപി നേതൃത്വത്തിനെതിരേയും നരേന്ദ്ര മോദിയ്ക്കും അമിത്ഷായ്ക്കുമെതിരേയും കടന്നാക്രമിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. നരേന്ദ്ര മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് അദ്ദേഹത്തിന്‍റെ കള്ളത്തരം കൊണ്ടാണെന്നുള്ള ‘പരാമര്‍ശം സഭയില്‍ മാത്രമല്ല പ്രധാനമന്ത്രിയെയും പൊട്ടിച്ചിരിപ്പിച്ചു. രാഹുല്‍ വളരെയേറെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ശേഷം മോദിയുടെ ഇരിപ്പിടത്തിനരികുല്‍ പോയി പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തു കൊണ്ട് തന്റെ വിമര്‍ശനം വ്യക്തിപരമായി അല്ല എന്ന് പറയുകയും ചെയ്തു.

ഇതും സഭയില്‍ ചിരി പടര്‍ത്തി. പ്രസംഗം കഴിഞ്ഞ ശേഷം ​പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലെത്തിയാണ്​ അദ്ദേഹത്തെ രാഹുല്‍ ആലിംഗനം ചെയ്​തത്​. തുടര്‍ന്ന്​ മോഡി രാഹുലിന് കൈകൊടുക്കുകയും തൊലി തട്ടുകയും ചെയ്തു. ഇത് കഴിഞ്ഞു പോകുകയായിരുന്ന രാഹുലിനെ മോദി അദ്ദേഹത്തെ തിരിച്ചു വിളിച്ച്‌​ സ്വകാര്യമായി സംസാരിക്കുകയും ചെയ്​തു. കൂടാതെ ഇരിപ്പിടത്തില്‍ തിരിച്ചെത്തിയ രാഹുല്‍ ബിജെപി ക്കും ആര്‍ എസ് എസിനും നന്ദി പറയുകയും ചെയ്തു. പ്രസംഗത്തില്‍ ബി.ജെ.പിക്ക്​​​ നന്ദിയെന്ന്​ രാഹുല്‍ പറഞ്ഞിരുന്നു.

ഇന്ത്യക്കാരനായിരിക്കുന്നതി​​ന്റെ മൂല്യം മനസിലാക്കി തന്നത്​ ബി.ജെ.പിയും ആര്‍.എസ്​.എസുമാണ്​. നിങ്ങള്‍ക്ക്​ എന്നോട്​ ദേഷ്യമുണ്ടായിരിക്കാം. നിങ്ങളെന്നെ പപ്പു എന്ന്​ വിളിക്കുന്നു. എന്നാല്‍ എനിക്ക്​ നിങ്ങളോട്​ ദേഷ്യമില്ല, ഞാന്‍ കോണ്‍ഗ്രസുകാരനാണ്​ – രാഹുല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here