റോം (www.mediavisionnews.in): അവധിക്കാലം ആഘോഷിക്കാന്‍ തെരഞ്ഞെടുത്ത ഹോട്ടലിലെ ജീവനക്കാര്‍ക്ക് 16 ലക്ഷം രൂപ (17850 പൗണ്ട്) ടിപ്പ് കൊടുത്ത് പോര്‍ച്ചുഗലിന്റെ യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഗ്രീസിലെ വെസ്‌റ്റേണ്‍ പൊലോപ്പനീസ് മേഖലയിലെ കോസ്റ്റ നവാരിനോ എന്ന ഹോട്ടലിലെ ജീവനക്കാര്‍ക്കാര്‍ക്കാണ് റോണൊ ടിപ്പ് കൊടുത്ത് ഞെട്ടിച്ചത്.
ഹോട്ടലിലെ 10 ജീവനക്കാരായിരുന്നു റൊണാള്‍ഡോയുടെ സേവനത്തിനായി സദാസമയവും ഉണ്ടായിരുന്നത്. ലോകകപ്പ് തോല്‍വിയ്ക്കുശേഷം 10 ദിവസമായിരുന്നു റൊണാള്‍ഡോ ഗ്രീസില്‍ ചെലവഴിച്ചത്.
റൊണാള്‍ഡോയ്‌ക്കൊപ്പം കുടുംബവും സുഹൃത്തുക്കളുമുണ്ടായിരുന്നു. റൊണാള്‍ഡോയെ പോലെ ഒരു ഇതിഹാസതാരം അവധിക്കാലം ചെലവഴിക്കാന്‍ തങ്ങളുടെ ഹോട്ടല്‍ തെരഞ്ഞെടുത്തത് അഭിമാനവും സന്തോഷവുമുണ്ടെന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് അറിയിച്ചു.
റയലില്‍ നിന്ന് ഈയടുത്താണ് റൊണാള്‍ഡോ യുവന്റസലേക്ക് ചേക്കേറിയത്. 120 മില്യണ്‍ യൂറോയോളം നല്‍കിയാണ് നിലവിലെ ഇറ്റാലിയന്‍ ലീഗ് ചാമ്പ്യന്മാരായ യുവന്റസ് ക്രിസ്റ്റ്യാനോയെ റയലില്‍ നിന്നും വാങ്ങിയത്.