അവഗണിക്കരുത് പഴങ്ങളിലും പച്ചക്കറികളികളിലും കാണുന്ന ഈ രഹസ്യ കോഡുകളെ

0
211

ദില്ലി (www.mediavisionnews.in):  മിക്ക പഴങ്ങളിലും പച്ചക്കറികളിലും ഒരു കോഡോടുകൂടിയുള്ള സ്റ്റിക്കറുകള്‍ നാം കാണാറുണെങ്കിലും പലപ്പോഴും അതിന് അവഗണിക്കാറാണ് പതിവ്.  കടക്കാരാകട്ടെ പഴത്തിന്റെ ഗുണനിലവാരമാണ് ഇത് സൂചിപ്പിക്കുന്നതെന്നും വില കൂടുലാണ് എന്നൊക്കെയാണ് ഉപഭോക്താക്കളെ പറഞ്ഞ് വിശ്വസിപ്പിക്കുന്നത്.

എന്നാല്‍ പ്രൈസ് ലുക്ക്അപ്പ് കോഡുകളോടു കൂടിയ ഈ സ്റ്റിക്കര്‍ യഥാര്‍ത്ഥത്തില്‍ പഴങ്ങളുടെയോ പച്ചക്കറിയുടെയോ വിലയോ ഗുണനിലവാരത്തെയോ അല്ല സൂചിപ്പിക്കുന്നത്. പകരം പഴങ്ങളുടെ ഉത്പാദന രീതിയെയാണ് സൂചിപ്പിക്കുന്നത്. ഇവ ജൈവികമാണോ, കീടനാശിനി തളിച്ചതാണോ ജനിതകമാറ്റം വരുത്തിയതാണോ എന്നീ വിവരങ്ങളാണ് ഈ കോഡുകള്‍ സൂചിപ്പിക്കുന്നത്. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഫോര്‍ പ്രൊഡ്യൂസ് സ്റ്റാന്‍ഡേര്‍ഡ് ആണ് പഴങ്ങളിലെയും പച്ചക്കറികളിലെയും ഈ കോഡുകള്‍ നിശ്ചയിക്കുന്നത്.

സ്റ്റിക്കറിലുള്ള കോഡ് ആരംഭിക്കുന്നത് ഒന്‍പത് എന്ന അക്കത്തിലാണെങ്കില്‍ ഇത് സൂചിപ്പിക്കുന്ന് പഴങ്ങള്‍ ജൈവികമായാണ് കൃഷി ചെയ്തത് എന്നാണ്. കോഡില്‍ നാല് നമ്പര്‍ മാത്രമാണ് ഉള്ളതെങ്കില്‍ അവ പാരമ്പര്യ രീതിയില്‍ കൃഷി ചെയ്തതായിരിക്കും. എന്നാല്‍ അതില്‍ പെസ്റ്റിസൈഡ് തളിച്ചിട്ടുണ്ടാകും.  നാലില്‍ ആരംഭിക്കുന്നതാണെങ്കില്‍ പാരമ്പര്യ രീതിയില്‍ ഉത്പാദിപ്പിച്ചവയായിരിക്കും. എട്ടില്‍ തുടങ്ങുന്ന അഞ്ചക്ക നമ്പര്‍ ആണെങ്കില്‍ അവ ജനിതകമാറ്റം വരുത്തിയതാണ് എന്നാണ് അര്‍ത്ഥം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here