അയോധ്യ കേസ്: ഭരണഘടനാ ബെഞ്ചിന് വിടേണ്ടെന്ന് ഷിയ വഖഫ് ബോര്‍ഡ്

0
131

ദില്ലി (www.mediavisionnews.in): അയോധ്യ തര്‍ക്ക കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന മുസ്‌ലിം സംഘടനകളുടെ ആവശ്യത്തെ എതിര്‍ത്ത് ഷിയ വക്കഫ് ബോര്‍ഡ് സുപ്രിം കോടതിയില്‍. സുന്നി വഖഫ് ബോര്‍ഡിനേക്കാള്‍ മസ്ജിദില്‍ അവകാശമുണ്ടെന്നും കേസ് നിലവിലെ ബെഞ്ച് തന്നെ തീര്‍പ്പാക്കിയാല്‍ മതിയെന്നും ഷിയ ബോര്‍ഡ് വാദിച്ചു. രാജ്യതാല്പര്യം മുന്‍നിര്‍ത്തിയാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നതെന്നും അഭിഭാഷകന്‍ അറിയിച്ചു.

എന്നാല്‍ ഷിയ ബോര്‍ഡിന്റെ നിലപാടിനെ മുസ്‌ലിം സംഘടനകള്‍ എതിര്‍ത്തു. അഫ്ഗാനിലെ ബുദ്ധ പ്രതിമകള്‍ താലിബാന്‍ തകര്‍ത്തത് പോലെ ഹിന്ദു താലിബാന്‍ ആണ് ബാബറി മസ്ജിദ് തകര്‍ത്തതെന്ന് സംഘടനകള്‍ക്ക് വേണ്ടി ഹാജരായ രാജീവ് ധവാന്‍ പറഞ്ഞു. ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിടണമോയെന്നതില്‍ ജൂലൈ 20ന് വാദം തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here