അബൂബക്കർ ഹാജി കൊടിയമ്മ ഓർമ്മയായി

0
172

കുമ്പള (www.mediavisionnews.in): മുസ്ലിം ലീഗ് നേതാവും പൗരപ്രമുഖനുമായ കൊടിയമ്മ കുന്നിൽപുര അബൂബക്കർ ഹാജി (78) അന്തരിച്ചു. തളർവാതത്തെ തുടർന്ന് ഒരു മാസത്തോളമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാവിലെ 7 മണിയോടെ കൊടിയമ്മയിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.

അത്യുത്തര കേരളത്തിന്റെ ഭാഷാ സംഗമ ഭൂമിയായ മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്ലിം ലീഗ് പാർട്ടി കെട്ടിപെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച കെ.പി അബ്ദുൽ റഹിമാൻ സാഹിബിനൊപ്പം പ്രവർത്തിക്കുകയും അദ്ധേഹത്തിന്റെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളുമായിരുന്നു. മണ്ഡലത്തിലെ മുസ്ലിം ലീഗിന്റെ പഴയ കാല നേതൃനിരയിലെ പ്രമുഖ നേതാവിനെയാണ് അബൂബക്കർ ഹാജിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. ഏറെ കാലം മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗമായിരുന്നു. മുസ്ലിം കൊടിയമ്മ ശാഖ പ്രസിഡന്റ്, കൊടിയമ്മ ജമാഅത്ത് കമ്മിറ്റി അംഗം, സീതാംഗോളി മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, കൊടിയമ്മ ഗവ: യു.പി സ്കൂൾ പി.ടി.എ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സാമൂഹിക സാംസ്കാരിക മേഖലകളിലും ശ്രദ്ധേയമായ പ്രവർത്തനം നടത്തിയിട്ടുണ്ട്. ഭാര്യ ഖദീജ. മക്കർ: അബ്ദുല്ല കുഞ്ഞി, മുഹമ്മദ് അലി, അയിഷ, ഫാത്തിമ. മരുമക്കൾ: അബ്ദുൽ കാദർ മഞ്ചേശ്വരം ,മുഹമ്മദ് കുഞ്ഞി, മിസിരിയ .സഹോദരങ്ങൾ അബ്ദുല്ല കുന്നിൽപുര, ബീഫാത്തിമ, പരേതനായ മുഹമ്മദ് കുന്നിൽപുര എന്നിവരാണ്. ഖബറടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കൊടിയമ്മ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. അബൂബക്കർ ഹാജിയുടെ വിയോഗത്തിലൂടെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് മാതൃകായോഗ്യനായ നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്ന് പി.ബി. അബ്ദുൽ റസാഖ് എം.എൽ.എ അനുശോചന സന്ദേശത്തിൽ പറഞ്ഞു. നിര്യായണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീൻ, ജന.സെക്രട്ടറി എ. അബ്ദുൽ റഹിമാൻ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി.എ മൂസ, ജന: സെക്രട്ടറി എം. അബ്ബാസ്, ട്രഷറർ അഷ്റഫ് കർള, മണ്ഡലം സെക്രട്ടറി എ.കെ ആരിഫ്, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സക്കീർ അഹമ്മദ്, ജന. സെക്രടറി അഷ്റഫ് കൊടിയമ്മ തുടങ്ങിയവർ അനുശോചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here