കാസര്‍കോട് (www.mediavisionnews.in): ചെന്നൈയില്‍ ട്രെയിനില്‍ തൂങ്ങി യാത്ര ചെയ്ത അഞ്ച് യുവാക്കള്‍ തൂണിലടിച്ച് മരിച്ചതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ സമാനമായി സാഹസിക യാത്ര നടത്തുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു സ്കൂള്‍ അദ്ധ്യാപകന്‍ ബുധനാഴ്ച രാവിലെ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ നാളെ ഉണ്ടായാക്കേവുന്ന വലിയ അപകടത്തിന്റെ സൂചകമാണ്.
കാസര്‍കോട് ചെറുവത്തൂരില്‍ നിന്നും മംഗലാപുരത്തേക്ക് പോകുന്ന പാസഞ്ചര്‍ ട്രെയിനിലാണ് വിദ്യാര്‍ത്ഥികളുടെ അതിസാഹസിക യാത്ര. ഇരുന്ന് യാത്ര ചെയ്യാന്‍ സീറ്റുകള്‍ ഒഴിവുണ്ടെങ്കിലും ഇവര്‍ വാതിലില്‍ തൂങ്ങി മാത്രമേ യാത്ര ചെയ്യൂ. ഏകേദശം പതിനഞ്ചു മുതല്‍ മുപ്പതോളം വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യുന്നത്.
മംഗലാപുരത്തെ വിവിധ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ പതിവായി യാത്ര ചെയ്യുന്നതെന്ന് വീഡിയോ പങ്കുവച്ച അദ്ധ്യാപകനായ നവിന്‍ നാരായണന്‍ പറഞ്ഞു. മൂന്ന് വര്‍ഷമായി കാണുന്ന കാഴ്ചയാണിതെന്നും ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടാകുന്ന പൊലീസ് ഉദ്യാഗസ്ഥര്‍ പറഞ്ഞാലും യാത്രക്കാര്‍ ഉപദേശിച്ചാലും ആരേയും കൂസാതെ അവര്‍ യാത്ര തുടരുകയാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.