കാസര്‍കോട് (www.mediavisionnews.in): അടുക്കത്ത് ബയലില്‍ ബസും കാറും ബൈക്കും കൂട്ടിയിടിച്ച് എല്‍.കെ.ജി വിദ്യാര്‍ത്ഥി മരിച്ചു. കാസര്‍കോട് അടുക്കത്ത് ബയലില്‍ ഞായറാഴ്ച രാത്രിയാണ് അപകടം. ചൗക്കി സ്വദേശി മിന്‍ഹാജാ (നാലു വയസ്)ണ് മരിച്ചത്. മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കാറും ടൂറിസ്റ്റ് ബസും ബൈക്കുകളും എതിരെവന്ന ഒരു കാറുമാണ് അപകടത്തില്‍പെട്ടത്.
സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റവരെ കാസര്‍കോട് കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടവിവരം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കളനാട് സ്വദേശികളാണ് ഒരു കാറിലുണ്ടായിരുന്നതെന്നാണ് വിവരം. ബസുമായി കൂട്ടിയിടിച്ച കാര്‍ ഭാഗികമായി തകര്‍ന്നു.