കാസര്‍കോട് (www.mediavisionnews.in): അടുക്കത്ത് ബയലില്‍ ബസും കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ചൗക്കി അര്‍ജാലിലെ റജീഷിന്റെയും മഹ്‌സൂഫയുടെയും മൂത്ത മകന്‍ ഷാസില്‍ (ഏഴ്) ആണ് അര്‍ധരാത്രിയോടെ മംഗളൂരു ആശുപത്രിയില്‍ വെച്ച് മരിച്ചത്. ഇവരുടെ ഇളയകുട്ടി മിന്‍ഹാജ് (നാല്) കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ വെച്ച് തന്നെ മരിച്ചിരുന്നു.
കാസര്‍കോട് അടുക്കത്ത് ബയലില്‍ ഞായറാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് അപകടം. മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കാറും ടൂറിസ്റ്റ് ബസും ബൈക്കുകളും എതിരെവന്ന ഒരു കാറുമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ മൂന്നുപേരെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.
റജീഷും കുടുംബവും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ ചൗക്കിയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. അടുക്കത്ത് ബയലില്‍ ദേശീയ പാതയിലെ കുഴി വെട്ടിക്കാനുള്ള ശ്രമത്തിനിടെ മേല്‍പറമ്പ് സ്വദേശികളുടെ കാര്‍ ബസില്‍ ഇടിച്ച ശേഷം രണ്ടു ബൈക്കുകളിലും ഇടിക്കുകയായിരുന്നു.