ലോകകപ്പില്‍(www.mediavisionnews.in) അത്യധികം ആവേശകരമായ ആദ്യ പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയും-ഫ്രാന്‍സും ബാബലം. ഇരു ടീമുകളും ആക്രമണത്തിനും പ്രതിരോധത്തിനും തുല്യ പ്രാധാന്യം നല്‍കിയപ്പോള്‍ മത്സരം ഉ്ഗ്രന്‍ ആവേശത്തില്‍. ഇരു ടീമുകളും ഓരോ ഗോളടിച്ചാണ് ഇടവേളയ്ക്ക് പിരിഞ്ഞത്. പെനാല്‍റ്റിയിലൂടെ ഗ്രീസ്മാനും ലോങ് റേഞ്ചിലൂടെ ഡി മരിയയും തങ്ങളുടെ ടീമുകള്‍ക്ക് ലക്ഷ്യം കണ്ടു.
ഫ്രാന്‍സാണ് ആദ്യ മുന്നിലെത്തിയത്. സ്വന്തം ബോക്‌സിനടുത്ത് നിന്നും സ്വീകരിച്ച പന്തുമായി സോളോ റണ്ണിലൂടെ അര്‍ജന്റീന പോസ്റ്റിലേക്ക് ശരവേഗത്തില്‍ കുതിച്ച എംബാപ്പെയെ മാര്‍ക്കോസ് റോഹോ ബോക്‌സില്‍ വെച്ച് ഫൗള്‍ ചെയ്തതിനാണ് ഫ്രാന്‍സിന് പെനാല്‍റ്റി ലഭിച്ചത്. പെനാല്‍റ്റി എടുത്ത ഗ്രീസ്മാന് പിഴച്ചില്ല. സ്‌കോര്‍ 1-1.
അതേസമയം, അതിമനോഹരമായ ഷോട്ടിലൂടെ ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസിനെ കീഴടക്കി എഞ്ച്ല്‍ ഡിമരിയ 41ാം മിനുട്ടില്‍ അര്‍ജന്റീനയ്ക്ക് സമനില ഗോള്‍ നേടിക്കൊടുത്തു. മത്സരത്തില്‍ ഗ്രീസ്മാന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി മടങ്ങിയത് ഫ്രാന്‍സിന്റെ ലീഡ് തടഞ്ഞു. പന്ത് കൈവശം വെക്കുന്നതില്‍ ആദ്യ പകുതി അര്‍ജന്റീന മുന്നിട്ടു നിന്നപ്പോള്‍ ഗോളവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിച്ചത് ഫ്രാന്‍സാണ്.