ലോകകപ്പിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമക്കുമെന്ന സൂചന നല്കി അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസി. ലോകകപ്പിന് ശേഷം തനിക്ക് അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കാന്‍ സാധിക്കുമോയെന്ന് ഉറപ്പില്ലെന്ന് മെസി വ്യക്തമാക്കിതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
2005 ല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ അരേങ്ങറിയ മെസി അര്‍ജന്റീനയ്ക്ക് വേണ്ടി ഇനിയും കളിക്കുന്ന കാര്യം റഷ്യന്‍ ലോകകപ്പിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. 30 വയസുകാരനായ മെസി സൂചന നല്‍കിയിരുന്നത്.
കോപ്പ അമേരിക്ക ഫുട്ബോള്‍ ഫൈനലില്‍ ചിലിയോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2016 ജൂണ്‍ 27ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. അന്ന് ആരാധകരും അര്‍ജന്റീനയും നടത്തിയ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മെസി തിരിച്ചു വന്നത്. ഇതോടെ 11 വര്‍ഷം നീണ്ട കരിയര്‍ മെസി അവസാനിപ്പുക്കമോയെന്ന് ചിന്തയിലാണ് ആരാധകര്‍.
–– ADVERTISEMENT ––
നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൂര്‍ണമെന്റിന്റെ താരമായി പ്രഖ്യാപിക്കപ്പെട്ട മെസി ഇനി തനിക്ക് ദേശീയ ടീമിന് വേണ്ടി ഒന്നും ചെയാനായി ഇല്ലെന്നാണ് വിശ്വസിക്കുന്നത്. തന്റെ രാജ്യത്തിന്റെ മാധ്യമങ്ങള്‍ അര്‍ജന്റീനയുടെ നേട്ടങ്ങളെ വിലകുറച്ച് കാണുന്നതായി മെസിക്ക് പരിഭവമുണ്ട്. റഷ്യയിലേക്കുള്ള യാത്ര അന്താരാഷ്ട്ര താരമെന്ന് നിലയില്‍ അവസാനത്തേതാണെന്നും അദ്ദേഹം സംശയിക്കുന്നു.
തങ്ങള്‍ തുടര്‍ച്ചയായി മൂന്ന് ഫൈനലില്‍ പരാജയപ്പെട്ടിരുന്നു. ഫൈനല്‍ വരെ എത്തുന്നത് ഒരിക്കലും നിസാരമായ കാര്യമല്ല. പക്ഷേ അത് ആളുകള്‍ വിസ്മരിച്ചതായി താരം പറയുന്നു. ഫെനലില്‍ എത്തുന്നതും വിലമതിക്കണമെന്നാണ് മെസിയുടെ പക്ഷം
ബ്രസീല്‍, ജര്‍മ്മനി, സ്പെയിന്, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ നോക്കൗട്ടില്‍ പരാജയപ്പെട്ട വേളയിലും അര്‍ജന്റീന ഫൈനലില്‍ എത്തിയിരുന്നതായി മെസി ചൂണ്ടികാട്ടി.