മുംബൈ(www.mediavisionnews.in): ആകാംക്ഷയ്ക്കു വിരാമമിട്ടു കൊണ്ട് ഐ.പി.എല്‍ പന്ത്രണ്ടാം സീസണിന്റെ തിയതി പ്രഖ്യാപിച്ചു. 2019 മാര്‍ച്ച് 29നു മത്സരങ്ങള്‍ക്കു തുടക്കം കുറിക്കും. ഏകദിന ലോകകപ്പ് ഉള്ളതിനാലാണ് ഐപിഎല്‍ മത്സരങ്ങള്‍ നേരത്തെ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഐപിഎല്‍ താരങ്ങള്‍ക്കു ആവശ്യത്തിനു വിശ്രമം നല്‍കുന്നതിനു വേണ്ടിയാണ് തിയതി നേരത്തെയാക്കിയിരിക്കുന്നത്. സാധാരണഗതിയില്‍ ഏപ്രില്‍ ആദ്യത്തെയോ രണ്ടാമത്തേയോ ആഴ്ചകളിലാണ് ഐ.പി.എല്‍ ആരംഭിക്കുന്നത്.
അതേസമയം, അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇന്ത്യയ്ക്ക് പുറത്തായിരിക്കും ഐപിഎല്‍ മത്സരങ്ങള്‍ നടക്കുക എന്നാണ് സൂചന. ഇതിനു മുന്‍പ് ഇത്തരം സാഹചര്യങ്ങളില്‍ 2009ല്‍ ദക്ഷിണാഫ്രിക്കയിലും 2014ല്‍ യു.എ.ഇയിലും മത്സരങ്ങള്‍ നടന്നിരുന്നു.
പതിനൊന്നാം സീസണില്‍ ഷെയിന്‍ വാട്‌സണ്‍ പുറത്താകാതെ നേടിയ 117 റണ്‍സിന്റെ ബലത്തില്‍ ചെന്നൈ രാജാക്കന്മാര്‍ 8 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം കരസ്ഥമാക്കിയിരുന്നു. ഐ.പി.എല്ലില്‍ മൂന്നാം തവണയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കിരീടം സ്വന്തമാക്കുന്നത്.