50 വര്‍ഷം കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന ഒരാള്‍ ആര്‍എസ്‌എസ് വേദിയിലെത്തി; മുസ്ലീങ്ങള്‍ കോണ്‍ഗ്രസിനെ വിശ്വസിക്കരുതെന്ന് ഉവൈസി

0
120

ഹൈദരാബാദ് (www.mediavisionnew.in): രാജ്യത്തുള്ള മുസ്ലീങ്ങള്‍ ഒരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കരുതെന്ന് വിവാദ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. മുസ്ലീം ജനത ഒരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കരുത്. ആര്‍എസ്‌എസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്ത് മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയേയും ഒവൈസി രൂക്ഷമായി വിമര്‍ശിച്ചു. ഇനി ആ പാര്‍ട്ടിയില്‍ നിങ്ങള്‍ക്ക് പ്രതീക്ഷയുണ്ടോ എന്ന് ഒവൈസി ചോദിച്ചു.

ഹൈദരാബാദിലെ മക്ക മസ്ജിദില്‍ നടന്ന യോഗത്തില്‍ വച്ചാണ് ഒവൈസിയുടെ രോഷപ്രകടനം. സമീപകാലത്ത് നടന്നിട്ടുള്ള തിരഞ്ഞെടുപ്പില്‍ പല സംസ്ഥാനങ്ങളിലും ഉവൈസിയുടെ പാര്‍ടട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് മുസ്ലീം വോട്ടുകള്‍ ഭിന്നിക്കാന്‍ കാരണമായെന്നും വിവിധ പാര്‍ട്ടികള്‍ ആരോപിച്ച്‌ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസും ബിജെപിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ഒവൈസി പറഞ്ഞു.

മുസ്ലീങ്ങള്‍ ഇനിയും കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിക്കരുത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പതനം പൂര്‍മായിരിക്കുന്നു. 50 വര്‍ഷം കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന ഒരാള്‍ ആര്‍എസ്‌എസ് വേദിയിലെത്തി ഇനിയും പാര്‍ട്ടിയില്‍ നിങ്ങള്‍ക്ക് പ്രതീക്ഷയുണ്ടോ എന്നും ഉവൈസി ചോദിച്ചു.

ബിജെപിക്ക് എതിരെ കോണ്‍ഗ്രസ് അല്ലാത്ത മറ്റൊരു ബദല്‍ ആണ് ഉണ്ടാക്കേണ്ടിയിരിക്കുന്നത്. പ്രാദേശിക പാര്‍ട്ടികള്‍ ശക്തിപ്പെടണമെന്നും ഒവൈസി അഭിപ്രായപ്പെട്ടു. നിരവധി തവണ ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തി ശ്രദ്ധേയനാണ് ഒവൈസി.

LEAVE A REPLY

Please enter your comment!
Please enter your name here