2019ലെ പൊതു തിരഞ്ഞെടുപ്പ്: ബിജെപി വന്‍ സൈബര്‍ സേന രൂപീകരിച്ചു

0
149

ന്യൂഡല്‍ഹി (www.mediavisionnews.in): 2019 പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍ പ്രദേശില്‍ ബിജെപി സൈബര്‍ സേന രൂപീകരിക്കുന്നു. സോഷ്യല്‍മീഡിയ പ്രചാരണത്തിന് 200,000 പേരടങ്ങുന്ന സേനയെയാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്.താഴെക്കിടയിലെ പ്രവര്‍ത്തനമാണ് പ്രധാന ലക്ഷ്യമെന്ന് യുപി ബിജെപി വൈസ് പ്രസിഡന്റ് ജെപിഎസ് റാത്തോഡ് വ്യക്തമാക്കി.

അടുത്ത് തന്നെ ഇത് ദേശീയതലത്തിലേക്കും വിന്യസിപ്പിക്കും. ഒപ്പം ബിജെപിയെ പിന്തുണയ്ക്കുന്ന കോളജ് വിദ്യാര്‍ഥികളും ഈ പദ്ധതിയുടെ ഭാഗമായിരിക്കുമെന്നാണ് വിവരം. അതേസമയം, കര്‍ണാടക തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും യുപി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് പരാജയങ്ങളും ഉണ്ടാക്കിയ ഭീതിയാണ് സൈബര്‍ പ്രചാരണം ശക്തമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതിന് പിന്നിലെന്നും റിപോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here