ഹൃദയം കവര്‍ന്ന എെപിഎസ് സുന്ദരനെ കാണാന്‍ പഞ്ചാബി പെണ്‍കുട്ടി മധ്യപ്രദേശില്‍; പുലിവാല് പിടിച്ച്‌ പോലീസ്

0
81

ഉജ്ജ്വയിന്‍ (www.mediavisionnews.in): ഒരൊറ്റ നോട്ടത്തില്‍ ബോളിവുഡ് നടനാണെന്നേ തോന്നു, ബോളിവുഡ് താരങ്ങളെയും വെല്ലുന്ന സ്റൈലിഷ് ലുക്കാണ് മധ്യപ്രദേശിലെ പോലീസ് സൂപ്രണ്ട് സച്ചിന്‍ അതുല്‍ക്കറിന്. സിനിമാതാരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും പോലെ നിരവധി ആരാധകരാണ് ഇൗ സുന്ദരന്‍ പോലീസുകാരന്. എന്നാല്‍ സച്ചിന്റെ ഇൗ സൗന്ദര്യം മധ്യപ്രദേശ് പോലീസിന് തലവേദനയായിരിക്കുകയാണ്. സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന സച്ചിന്‍ അതുല്‍ക്കര്‍ െഎപിഎസിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധനമൂത്ത പെണ്‍കുട്ടിയെ കൈകാര്യം ചെയ്യാന്‍ പോലീസുകാര്‍ പാടുപെടുകയാണ്.

മൂന്ന് ദിവസം മുമ്ബാണ് 27കാരിയായ പെണ്‍കുട്ടി പഞ്ചാബില്‍ നിന്നും തന്റെ ആരാധ്യപുരുഷനെ കാണാന്‍ ഉജ്ജ്വയിനിലേക്ക് വണ്ടികയറിയത്. സച്ചിന്‍ പങ്കെടുക്കുന്ന പരിപാടികളിലും പോകുന്ന സ്ഥലങ്ങളിലുമൊക്കെ പെണ്‍കുട്ടിയും പിന്തുടര്‍ന്നെങ്കിലും നേരിട്ട് കാണാന്‍ കഴിഞ്ഞില്ല. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസുകാര്‍ തിരക്കിയപ്പോഴാണ് തനിക്ക് സച്ചിനോട് കടുത്ത ആരാധനയാമെന്നും അദ്ദേഹത്തെ കാണാതെ താന്‍ മടങ്ങിപ്പോകില്ലെന്നും പെണ്‍കുട്ടി പറയുന്നത്.

ആരാധികയുടെ കാര്യം സച്ചിനോട് സൂചിപ്പിച്ചപ്പോള്‍ ഒൗദ്യോഗികകാര്യത്തിനാണെങ്കില്‍ മാത്രം പെണ്‍കുട്ടിയെ കാണാമെന്നും ഇത്തരം ആരാധകരെ പ്രോഹത്സാഹിപ്പിക്കാന്‍ താനില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. പോലീസുകാര്‍ തിരിച്ചയ്ക്കാന്‍ ശ്രമിച്ചെങ്കിലും സച്ചിനെ കാണാതെ മടങ്ങാന്‍ പെണ്‍കുട്ടി കൂട്ടാക്കിയില്ല. ട്രെയിനില്‍ കയറ്റി വിടാന്‍ ശ്രമിച്ചപ്പോള്‍ താന്‍ പുറത്തേക്ക് ചാടുമെന്ന് ഭീഷണി മുഴക്കി. പോലീസുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഉജ്ജ്വയിനില്‍ എത്തിയിട്ടുണ്ട്. കൗണ്‍സിലിംഗിലൂടെ കാര്യങ്ങള്‍ ബോധിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസുകാരും മാതാപിതാക്കളും.

ഭഗല്‍പൂര്‍ എന്ന ചെറുഗ്രാമത്തില്‍ നിന്നും പഠിച്ചു വന്ന സച്ചിന്‍ 2007 ഐപിഎസ് ബാച്ചുകാരനാണ്. സമൂഹമാധ്യമത്തില്‍ പല താരങ്ങളെയും വെല്ലുന്ന വിധത്തിലാണ് ആരാധകരുള്ളത്. സച്ചിന്റെ ഫോട്ടോകള്‍ക്ക് ലഭിക്കുന്ന ലൈക്കും കമന്റും കണ്ടാല്‍ മനസിലാകും അദ്ദേഹത്തിന്റെ ജനപ്രീതി.

LEAVE A REPLY

Please enter your comment!
Please enter your name here