ലഖ്‌നൗ (www.mediavisionnews.in): മിശ്രവിവാഹിതരായ ദമ്പതികളോട് ഹിന്ദുമതത്തിലേക്ക് മാറിയാല്‍ മാത്രമേ പാസ്‌പോര്‍ട്ട് തരാന്‍ സാധിക്കൂ എന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഉത്തര്‍പ്രദേശ് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥനായ വികാസ് മിശ്രയെ ആണ് സ്ഥലം മാറ്റിയത്.
അനസ് സിദ്ദിഖി, താന്‍വി സേത് ദമ്പതികള്‍ക്കാണ് വികാസ് മിശ്രയില്‍ നിന്നും ഇത്തരമൊരു അധിക്ഷേപം ഉണ്ടായത്. ഇത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്ത ആയിരുന്നു.
ഞാന്‍ സി.5 കൗണ്ടറിലെത്തിയപ്പോള്‍ വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥന്‍ എന്നോടു പറഞ്ഞു, എന്റെ ഫയലില്‍ ചില പ്രശ്നങ്ങളുണ്ടെന്ന്. ഞാനൊരു മുസ്ലീമിനെ വിവാഹം ചെയ്തിട്ടും എന്റെ ആദ്യപേര് നിലനിര്‍ത്തിയതാണ് പ്രശ്നമെന്ന് പറഞ്ഞു. അദ്ദേഹം എന്നോട് രോഷാകുലനാവുകയും എല്ലാവരുടേയും മുമ്പില്‍വെച്ച് എന്നെ അപമാനിക്കുകയും ചെയ്തു. പിന്നീട് അഡീഷണല്‍ പാസ്പോര്‍ട്ട് ഓഫീസറുടെ മുമ്പില്‍ കൊണ്ടുപോയി. എന്നോട് ദയവു തോന്നിയ അദ്ദേഹം ഗോമതിനഗറിലെ മെയിന്‍ ബ്രാഞ്ചിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു.ആറ് വയസ്സുകാരിയുടെ അമ്മ കൂടിയായ താന്‍വി മാധ്യമങ്ങളോട് പറഞ്ഞു
സംഭവം വിവാദമായപ്പോള്‍ തന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ച് വികാസ് മിശ്ര രംഗത്ത് വന്നിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റില്‍ ഷാദിയ അനസ് എന്നാണ് പേര് രേഖപ്പെടുത്തിയതെന്നും ഇത് ചോദ്യം ചെയ്യുകയാണ് താന്‍ ചെയ്തത് എന്നുമായിരുന്നു വികാസ് മിശ്രയുടെ ന്യായീകരണം.
വിഷയത്തില്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ടുവെന്നും, റിപ്പോര്‍ട്ട് തങ്ങള്‍ മന്ത്രാലയത്തിലേക്ക് അയച്ചുവെന്നും റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പിയൂഷ് ശര്‍മ്മ പറഞ്ഞു.