സല്‍മാന്‍ ഖാനെ കൊല്ലാനുറച്ച്‌ രാജസ്ഥാനിലെ ഗുണ്ടാസംഘം; മൂന്നുമാസം നീണ്ട ശ്രമം പൊളിച്ച്‌ പൊലീസ്; ബോളിവുഡ് നടന്റെ മുംബൈയിലെ വസതിക്കുചുറ്റും വന്‍ പൊലീസ് സുരക്ഷ

0
120

(www.mediavisionnews.in) ബോളിവുഡ് സൂപ്പര്‍ത്താരം സല്‍മാന്‍ ഖാനെ വധിക്കാന്‍ രാജസ്ഥാനില്‍നിന്നുള്ള ഗുണ്ടാസംഘം പ്ദ്ധതിയിട്ടിരുന്നതായുള്ള വെളിപ്പെടുത്തലിനെത്തുടര്‍ന്ന് സല്‍മാനുള്ള സുരക്ഷ പൊലീസ് ശക്തമാക്കി. അടുത്തിടെ ഹരിയാണ പൊലീസിലെ പ്രത്യേക ദൗത്യസംഘം അറസ്റ്റ് ചെയ്ത ഗുണ്ടാനേതാവ് സമ്ബത് നെഹ്‌റയാണ് സല്‍മാനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തിയത്.

സല്‍മാനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായും ഏതാനും മാസമായി അതിന് ശ്രമിക്കുകയായിരുന്നുവെന്നും സമ്ബത് പൊലീസിനോട് വെളിപ്പെടുത്തി. രാജസ്ഥാനിലെ കുപ്രസിദ്ധമായ ലോറന്‍സ് ബിഷ്‌ണോയ് ഗുണ്ടാസംഘത്തിലെ ഷാര്‍പ്പ് ഷൂട്ടറാണ് സമ്ബത്. ഹൈദരാബാദില്‍നിന്നാണ് ഇയാളെ ഹരിയാണ പ്രത്യേക ദൗത്യസേന കസ്റ്റഡിയിലെടുത്തത്.

ഭീഷണി വെളിപ്പെട്ടതോടെ സല്‍മാന്റെ ബാന്ദ്ര വെസ്റ്റിലെ വസതിക്ക് ചുറ്റും കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. സല്‍മാനുള്ള സുരക്ഷയും വര്‍ധിപ്പിച്ചതായി മുംബൈ പൊലീസിലെ ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം സേനയില്‍നിന്ന് സല്‍മാന് ബോഡിഗാര്‍ഡുമാരെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൃഷ്ണമൃഗത്തെ നായാടിയ സംഭവവുമായി ബന്ധപ്പെട്ട് ലോറന്‍സ് ബിഷ്‌ണോയ് ഗ്രൂപ്പ് ജനുവരിയില്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പഞ്ചാബ്-ഹരിയാണ മേഖലയില്‍ ഒട്ടേറെ കേസുകളില്‍ ഉള്‍പ്പെട്ട ലോറന്‍സ് ബിഷ്‌ണോയ് ഗ്രൂപ്പ് നെഹ്‌റ നേരത്തെ ദേശീയ തലത്തില്‍ അറിയപ്പെടുന്ന കായികതാരം കൂടിയായിരുന്നു. പഞ്ചാബിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും നെഹ്‌റയും ബിഷ്‌ണോയിയും സജീവമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here